സീനിയർ ചേംബർ സാമൂഹ്യ പുരോഗതിക്ക് ചാലക ശക്തി ആകണം: സീനിയർ ചേംബർ മുൻ ദേശീയ പ്രസിഡന്റ്‌ കെഡിഗെ അരവിന്ദ് റാവു

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

സീനിയർ ചേംബർ ഇന്റർനാഷണൽ ദേശീയ ഗവെർണിങ് ബോർഡ്‌ ദ്വിദിന പരിശീലനപരിപാടി മുൻ ദേശീയ പ്രസിഡന്റ്‌ കെഡിഗെ അരവിന്ദ് റാവു ഉദ്ഘാടനം ചെയ്യുന്നു

Advertisment

രജത ജൂബിലി ആഘോഷിക്കുന്ന സീനിയർ ചേംബർ പ്രസ്ഥാനം സാമൂഹ്യ പുരോഗതിക്ക് ചാലക ശക്തി ആകണമെന്നും അവശത അനുഭവിക്കുന്ന സമൂഹത്തിന് കൈതാങ്ങാവണമെന്നും മുൻ ദേശീയ പ്രസിഡന്റ്‌ കെഡിഗെ അരവിന്ദ് റാവു ആവശ്യപെട്ടു. ധോണി ലീഡ് കോളേജ് സീനിയർ ചേംബർ ഇന്റർനാഷണൽ ദേശീയ ഗവെർണിങ് ബോർഡ്‌ ദ്വിദിന പരിശീലനപരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നുഅദ്ദേഹം.

ദേശീയ ഡയറക്ടർ ജോസ് കണ്ടോതിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ദേശീയ പ്രസിഡന്റ്‌ വി.ഭരത്ദാസ്, മുൻ ദേശീയ പ്രസിഡന്റ്‌ മാരായ ബി. ജയരാജൻ,അജിത് മേനോൻ ഡോ. കെ. തോമസ് ജോർജ്, ദേശീയ ഡയറക്ടർ ജയേഷ് ഷാ, മുൻ സെക്രട്ടറി ജനറൽ രാജേഷ് വൈഭവ്, സെക്രട്ടറി ജനറൽ പി. പ്രേംനാഥ്, പ്രൊഫ. വർഗീസ് വൈദ്യൻ, അഡ്വ. എസ്. ടി. സുരേഷ്, പ്രൊഫ. എ.മുഹമ്മദ്‌ ഇബ്രാഹിം, സി. ടി. ലിൻസൺ, കെ. ദേവദാസ്, അഡ്വ. ടി. വി. സുദർശ്, രമ സുരേഷ്, ടി ശ്രീധരൻ, പി.വിജയഭാനു എന്നിവർ സംസാരിച്ചു. ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിൽ നിന്ന് നൂറോളം പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്.

Advertisment