പാലക്കാട് സിവിൽ സ്റ്റേഷൻ കരയോഗ വാർഷികവും നവീകരിച്ച പ്രാർത്ഥനാ മണ്ഡപത്തിൻ്റെ ഉദ്ഘാടനവും നിര്‍വ്വഹിച്ചു

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്: പാലക്കാട് സിവിൽ സ്റ്റേഷൻ കരയോഗ വാർഷികവും നവീകരിച്ച പ്രാർത്ഥനാ മണ്ഡപത്തിൻ്റെ ഉദ്ഘാടനവും കരയോഗത്തിൻ്റെയും വനിതാ സമാജത്തിൻ്റെയും  തെരഞ്ഞെടുപ്പ് പൊതുയോഗവും താലൂക്ക് യൂണിയൻ പ്രസിഡൻ്റ് അഡ്വ. കെ.കെ മേനോൻ ഉദ്ഘാടനം ചെയ്തു.

Advertisment

കരയോഗം പ്രസിഡൻ്റ് അഡ്വ. ആർ. ഗോപാലകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു. സംഘടനാ പ്രവർത്തന വിശദീകരണവും തെരഞ്ഞെടുപ്പും യൂണിയൻ സെക്രട്ടറി എൻ.കൃഷ്ണകുമാർ നിർവ്വഹിച്ചു.

യുണിയൻ വൈസ് പ്രസിഡൻ്റ് എം. ദണ്ഡപാണി മുഖ്യ പ്രഭാഷണം നടത്തി. പ്രതിനിധി സഭാംഗങ്ങളായ ആർ. സുകേഷ് മേനോൻ, സി. കരുണാകരനുണ്ണി, യൂണിയൻ വനിതാ സമാജം പ്രസിഡൻ്റ് ജെ. ശ്രീകല, എം.എസ്.എസ്.എസ്  ജോയിൻ്റ് കോർഡിനേറ്റർ ഹരിദാസ് മച്ചിങ്ങൽ എന്നിവർ ആശംസകളർപ്പിച്ച് പ്രസംഗിച്ചു,

കരയോഗം സെക്രട്ടറി കെ. പ്രദീപ് കുമാർ പ്രവർത്തന റിപ്പോർട്ടും, കരയോഗം ട്രഷറർ പി.വാസുദേവൻ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു, വനിതാ സമാജത്തിൻ്റെ പ്രവർത്തന റിപ്പോർട്ടും, വരവ് ചിലവ് കണക്കും വനിതാ സമാജം സെക്രട്ടറി ഡോ: ജ്യോതി ലക്ഷ്മി അവതരിപ്പിച്ചു. യോഗത്തിൽ പങ്കെടുത്ത ഏവർക്കും എസ്.ഹരികുമാർ സ്വാഗതവും, സുശീല മാധവൻ നന്ദി പ്രകാശിപ്പിച്ചു.

കരയോഗം ഭാരവാഹികളായി അഡ്വ.ഗോപാലകൃഷ്ണപിള്ള (പ്രസിഡൻ്റ്), ഹരികുമാർ. എസ് (വൈസ് പ്രസിഡൻ്റ്), കെ. പ്രദീപ് കുമാർ (സെക്രട്ടറി), പി. വാസുദേവൻ (ജോ: സെക്രട്ടറി), കെ. രാമദാസ് (ഖജാൻജി), എന്നിവരെയും വനിതാ സമാജം ഭാരവാഹികളായി പി. സുശീലദേവി (പ്രസിഡൻ്റ്), രാധാദേവി സി (വൈസ് പ്രസിഡൻ്റ്), ഡോ. ജ്യോതി ലക്ഷ്മി. പി (സെക്രട്ടറി), രാധാമണി അമ്മ (ജോ: സെക്രട്ടറി), എസ്. മഞ്ജുള (ഖജാൻജി) എന്നിവരെ പൊതുയോഗം ഐക്യകണ്ഠേന തിരഞ്ഞെടുത്തു.

Advertisment