ടി ആർ കൃഷ്ണസ്വാമിയുടെ ജീവചരിത്രം പാഠ്യവിഷയമാക്കണം - ടി ആർ കൃഷ്ണസ്വാമി സ്മാരക സമിതി യോഗം

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്: കേരളത്തിലെ അയിത്തോച്ചാടന പ്രവർത്തനത്തിൻ്റെ മുന്നണിപ്പോരാളിയും സ്വാതന്ത്ര്യ സമര സേനാനിയും ശബരി ആശ്രമ സ്ഥാപകനുമായ ടി ആർ കൃഷ്ണസ്വാമിയുടെ ജീവചരിത്രം പാഠ്യവിഷയമാക്കണമെന്ന് ടി ആർ കൃഷ്ണസ്വാമി സ്മാരക സമിതി യോഗം കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു.

Advertisment

ശിക്ഷക് സദനിൽ ചേർന്ന യോഗത്തിൽ മുൻ നഗരസഭാ ചെയർമാൻ എ രാമസ്വാമി അദ്ധ്യക്ഷത വഹിച്ചു. ടി ആർ കൃഷ്ണസ്വാമിയുടെ ജന്മദിനമായ ഏപ്രിൽ 30 ന് കൃഷ്ണസ്വാമി പാർക്കിൽ ആഘോഷ പരിപാടി സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു.

ശബരി ആശ്രമം സ്ഥാപിച്ചതിൻ്റെ ശതാബ്ദി വർഷമായ 2022 ഒക്ടോബർ 02 ന് വിപുലമായ ചടങ്ങുകൾ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. പി എ റസാഖ് മൗലവി, ഓട്ടൂർ ഉണ്ണികൃഷ്ണൻ എന്നിവർ രക്ഷാധികാരികളും ഏ രാമസ്വാമി (ചെയർമാൻ), മോഹൻ ഐസക്ക് (ജനറൽ കൺവീനർ), കെ രാജഗോപാൽ, ഷെനിൻ മന്ദിരാട്, എം എം കബീർ (വൈസ് ചെയർമാന്മാർ), കബീർ വെണ്ണക്കര സോളമൻ അറയ്ക്കൽ (കൺവീനർമാർ), സെയ്ഫുദ്ദീൻ എന്നിവരെ
തെരഞ്ഞെടുത്തു.

മുൻ ഗവർണ്ണറും മുൻ മന്ത്രിയുമായ കെ ശങ്കരനാരായണൻ്റെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി.

Advertisment