ജോസ് ചാലക്കൽ
Updated On
New Update
/sathyam/media/post_attachments/YFcZp15oZPAZtWnS8h6X.jpg)
പാലക്കാട്:ഒറ്റപ്പാലം തോട്ടക്കര അരിയൂർ തെക്കുമുറി പൊതുജന വായനശാലക്ക് പി.ഉണ്ണി എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച രണ്ട് ലാപ്പ്ടോപ്പുകളുടെ വിതരണ ഉത്ഘാടനം ഒറ്റപ്പാലം എം എൽ എ അഡ്വ.കെ പ്രേംകുമാർ നിർവ്വഹിച്ചു.
Advertisment
അരിയൂർ തെക്കുമുറി വായനശാല ഒറ്റപ്പാലം വെൽഫെയർ ട്രസ്റ്റിൻ്റെ പുതിയ കെട്ടിടത്തിലേക്ക് മാറുന്നതിൻ്റെ പ്രവർത്തന ഉത്ഘാടനവും എം എൽ എ നിർവ്വഹിച്ചു. വായനശാല പ്രസിഡൻ്റ് കെ കരുണാകരൻ അധ്യക്ഷനായി.
നഗരസഭ ചെയർപെഴ്സൺ കെ ജാനകി ദേവി, വാർഡ് കൗൺസിലർ പി കല്യാണി, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി വിജയൻ ,വായനശാല സെക്രട്ടറി ടി പി പ്രദീപ് കുമാർ, ഒറ്റപ്പാലം വെൽഫെയർ ട്രസ്റ്റിൻ്റെ ബോർഡ് അംഗങ്ങളായ കെ ശ്രീധരൻ, കേണൽ രാംകുമാർ, എം സി രാമചന്ദ്രൻ, എം പി രവീന്ദ്രനാഥൻ, ലൈബ്രേറിയൻ പി രമ്യ എന്നിവർ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us