എസ്‌വൈഎസ് പട്ടാമ്പി സോൺ കമ്മിറ്റി അതിഥി തൊഴിലാളി സംഗമവും ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പട്ടാമ്പി സോൺ കമ്മിറ്റി പട്ടാമ്പി സോൺ അതിഥി തൊഴിലാളി ഇഫ്താർ വിരുന്നിൽ അഷ്കർ അഹമ്മദ് മുഖ്യപ്രഭാഷണം നടത്തുന്നു

Advertisment

പട്ടാമ്പി: വിശുദ്ധ റമളാൻ വിശുദ്ധ ഖുർആൻ എന്ന പ്രമേയത്തിൽ എസ്‌വൈഎസ് സംസ്ഥാനമാസകലം ആചരിക്കുന്ന റമളാൻ ക്യാമ്പയിന്റെ ഭാഗമായി എസ്‌വൈഎസ് പട്ടാമ്പി സോൺ കമ്മിറ്റി അതിഥി തൊഴിലാളി സംഗമവും ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു.

പരുതൂർ പാലത്തറ ത്രീ ബി എസ് ബാഗ്സ് മെയിൻ ഹാളിൽ നടന്ന പരിപാടി സോൺ ജനറൽ സെക്രട്ടറി ഉമർ അൽ ഹസനി ഉദ്ഘാടനം ചെയ്തു. പബ്ലിക് റിലേഷൻ സെക്രട്ടറി യു എ റഷീദ് അസ്ഹരി ആമുഖ പ്രഭാഷണം നടത്തി.

എസ്എസ്എഫ് മുൻ ജമ്മു &കശ്മീർ സ്റ്റേറ്റ് പ്ലാനിങ് സെൽ മെമ്പർ അഷ്കർ അഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. അതിഥി തൊഴിലാളികളുടെ നഅത് ശരീഫ് പാരായണവും , പ്രാർത്ഥന സംഗമവും പരിപാടിയുടെ ഭാഗമായി നടന്നു.എസ് വൈ എസ് പട്ടാമ്പി സോൺ ഓർഗനൈസിങ് സെക്രട്ടറി ടി യു അഹ്മദ് ബദ് രി അധ്യക്ഷനായ പരിപാടിയിൽ കെ പി മുഹമ്മദ് റാഫി ഫാളിലി, എം കെ നാസർ പാലത്തറ, ഷുഹൈബ് കൊടിക്കുന്ന് തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.

Advertisment