പാലക്കാട് നഗരസഭയുടെ നേതൃത്വത്തിൽ കാല്‍നട യാത്രക്കാര്‍ക്കായി പണിയുന്ന എസ്കലേറ്ററിൻ്റെ പണി പുരോഗമിക്കുന്നു

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്:റെയിൽവേ മതിൽ തീർത്തു കൊണ്ട് ജി.ബി റോഡും ടി.ബി റോഡും തമ്മിലുള്ള യോജിപ്പ് വെട്ടിമുറിച്ച സാഹചര്യത്തിൽ ജനങ്ങളുടെ കാൽനടയാത്രാ പ്രശ്നം പരിഹരിക്കുന്നതിനായി നഗരസഭയുടെ നേതൃത്ത്വത്തിൽ പണിയുന്ന എസ്കലേറ്ററിൻ്റെ പണി ദ്രുതഗതിയിൽ പുരോഗമിക്കുന്നു.

Advertisment

പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷനിൽ നിന്നും പൊള്ളാച്ചി ഭാഗത്തേക്ക് പോകുന്ന തീവണ്ടികൾ പോകുമ്പോൾ റെയിൽവേ ഗെയ്റ്റ് അടച്ചാൽ നഗരത്തിൻ്റെ ഹൃദയഭാഗമായ ടി.ബി.റോഡ്, ജി.ബി.റോഡ്‌, മുനിസിപ്പൽ ബസ്റ്റാൻ്റ് റോഡ് എന്നിവ ഗതാഗത കുരുക്കിലാവുകയും അടച്ച റെയിൽവേ ഗെയ്റ്റിലൂടെ കാൽ നടയാത്രക്കാർ നുഴഞ്ഞു കയറി അപകട സാധ്യതയും ഉണ്ടാക്കുന്നതുകൊണ്ടാണ് ഗെയ്റ്റ് എടുത്തു മാറ്റി മതിൽ പണിതത്.

publive-image

എന്നാൽ നഗരത്തെ രണ്ടാക്കുകയാണെന്നും ജി.ബി.റോഡിലേയും ടി.ബി.റോഡിലേയും കച്ചവടക്കാർക്ക് കച്ചവടം നഷ്ടപ്പെടുമെന്നും ചൂണ്ടിക്കാട്ടി വ്യാപാരികൾ സമരരംഗത്തിറങ്ങുകയും പരാതികളും നിവേദനങ്ങളും കൊടുത്തെങ്കിലും റെയിൽവേ അതൊന്നും ഗൗനിക്കാതെ അവരുടെ നിലപാടിൽ തന്നെ ഉറച്ചു നിന്നു.

ഒടുവിൽ നഗരസഭ കണ്ട ഒരു പരിഹാരമാണ് എസ്കലേറ്റർ എന്ന ആശയം. എങ്കിലും പദ്ധതിക്ക് അനുമതി കിട്ടാൻ പിന്നേയും വളരെ പരിശ്രമിക്കേണ്ടി വന്നതിനാൽ കാലതാമസം നേരിട്ടു. അംഗീകാരം ലഭിച്ച് എക്സലേറ്റർ നിർമ്മാണത്തിന് ടെണ്ടർ വിളിച്ച് അംഗീകരം ലഭിച്ചെങ്കിലും വീണ്ടും നിയമത്തിൻ്റെ ഊരാകുടുക്കിൽ പെട്ട് കാലതാമസം നേരിട്ടു.

publive-image

ഇതിനിടയിൽ അസംസ്കൃത സാധനങ്ങളുടെ വിലകയറ്റം വന്നതോടെ കരാർ എടുത്ത തുകക്ക് പണി പൂർത്തിയാകാൻ കഴിയാത്ത അവസ്ഥ വന്നു. എസ്റ്റിമെയ്റ്റ്തുക കൂട്ടേണ്ടതായ സ്ഥിതിയും വന്നതോടെ വീണ്ടും പണി നീണ്ടു പോയി. എല്ലാ കടമ്പകളും കടന്നാണ് ഇപ്പോൾ പണി പുരോഗമിക്കുന്നത്.

പണി പൂർത്തിയായാൽ കാൽനടയാത്രക്കാർക്ക് എസ് കലേറ്റർ വഴി ജി.ബി.റോഡിലേക്കും ടി.ബി റോഡിലേക്കുംയഥേഷ്ടം നടന്നു പോകാം. ഇരു റോഡിലേയും കച്ചവട സ്ഥാപനങ്ങൾക്ക് കച്ചവടവർദ്ധനയുണ്ടാവുമെന്നും പ്രതീക്ഷിക്കാം.

മതിൽ കെട്ടിയടച്ചതോടെ ടി.ബി.റോഡിൽ നിന്നും ജി.ബി.റോഡിലേക്കും തിരിച്ചും വരണമെങ്കിൽ ഓട്ടോറിക്ഷയാണ് കാൽനടയാത്രക്കാർക്ക് ഏക ആശ്രയമെങ്കിലും മേൽപാലം വഴി കറങ്ങി തിരിഞ്ഞെത്താൻ ഓട്ടോക്കാർ അമിത ചാർജ്ജ് വാങ്ങുന്നതായും പരാതി നിലനിൽക്കുന്നുണ്ട്.

ഇതിനൊരു പരിഹാരം കാണാൻ അധികൃതർ തയ്യാറായിട്ടില്ലെന്നും പറയുന്നു. തടസ്സങ്ങളൊന്നും തന്നെയില്ലാതെ പണി പൂർത്തിയാകൂമെന്ന പ്രതീക്ഷയിലാണ് ജനങ്ങളും കച്ചവടക്കാരും.

Advertisment