മലമ്പുഴ മന്തക്കാട്ടെ ആൽമുറിച്ച സംഭവം: പീച്ചി വനഗവേഷണ കേന്ദ്രം ഉദ്യോഗസ്ഥർ പരിശോധന നടത്തി

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

മലമ്പുഴ: ആസൂത്രീതവും സർക്കാർ  ഉത്തരവ് ദുർവ്യാഖ്യാനം ചെയ്തും മലമ്പുഴ മന്തക്കാട് ജംഗ്ഷനിലെ പതിറ്റാണ്ടുകൾ പഴക്കമുള്ള  ആൽ മരത്തിന്റെ കൊമ്പുകൾ  മുറിച്ചത് സംബന്ധിച്ച പരാതിയിൽ പീച്ചി വനഗവേഷണ കേന്ദ്രം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.

Advertisment

മരത്തിന്റെ ആരോഗ്യം സംബന്ധിച്ചും ഏതെങ്കിലും തരത്തിലുള്ള അപകട ഭീഷണി  ഉയർത്തിയിരുന്നോ എന്നത് സംബന്ധിച്ചായിരുന്നു പരിശോധ.ജില്ലയിലെ പരിസ്ഥിതി സംഘടനകളുടെ പൊതുവേദിയായ പരിസ്ഥിതി ഐക്യവേദി ജില്ലാ ചെയർമാൻ ബോബൻ മാട്ടുമന്തയാണ് പരാതി നല്കിയത്.

ഈ മരത്തെ ആവാസവ്യവസ്ഥയാക്കിയ ദേശാടന പക്ഷികളുടെയും കൊക്കുകളുടെയും  ശബ്ദവും കാഷ്ംവും ശല്ല്യമാണെന്ന സമീപത്തെ വ്യാപരി യുടെ താത്പര്യം സംരക്ഷിക്കുന്നതിനാണ് പഞ്ചായത്തും താലൂക്ക് ഓഫീസും ചേർന്ന് പ്രളയവും ദുരന്തനിവാരണത്തിന്റെയും ഭാഗമായി ഇറങ്ങിയ 'ജീവനും സ്വത്തിനും ഭീഷണിയായി നിൽക്കുന്ന മരം മുറിക്കാമെന്ന  ഉത്തരവിന്റെ  മറവിൽ പൂർണ്ണ ആരോഗ്യമുള്ള ഈ ആൽ മുറിച്ചത്.

വംശനാശഭീഷണി നേരിടുന്നതും  1972 ലെ വന്യ ജീവി സംരക്ഷണ നിയമപ്രകാരം  ഷെഡ്യൂൾ 4 ൽ ഉൾപ്പെടുന്ന സംരക്ഷിത വിഭാഗത്തിൽ ഉൾപ്പെടുന്ന ' അരിവാൾ കൊക്കൻ ' കൊക്കുകളുടെ ആവാസവ്യവസ്ഥ തകർക്കുന്നത് കുറ്റമാണ് എന്നിരിക്കെയാണ് നടപടി.

മാർച്ച് 28ന് മരം മുറിക്കാൻ ശ്രമം നടക്കുന്നതായി പത്രമാധ്യമങ്ങൾ വാർത്ത നല്കുകയും പരിസ്ഥിതി പ്രവർത്തകൻ പ്രവീൺ  മാർച്ച് 28ന്  കലക്ടർക്ക് പരാതി നല്കുകയും ചെയ്തിരുന്നു. ആ പരാതി നിലനില്ക്കെയാണ് എപ്രിൽ 25ന്  മരത്തെ ഇല്ലാതാക്കിയത് പ്രതിഷേധാർഹമാണ്. കലക്ടർ ഇടപെട്ട് മരം പൂർണ്ണമായി മുറിക്കാനുള്ള നീക്കം തടയണമെന്ന് ആവശ്യപ്പെട്ടു.

വന ഗവേഷണ കേന്ദ്ര സംഘത്തോടൊപ്പം പരിസ്ഥിതി പ്രവർത്തകരായ ഹരിദാസ് മച്ചിങ്ങൽ, ദീപം സുരേഷ്, എസ് പി അച്ചുതാനന്ദൻ, രതീഷ് ഗോപാലൻ  എന്നിവരുമുണ്ടായിരുന്നു.

Advertisment