അയിത്തത്തിന് എതിരെ പോരാടിയ സാമൂഹ്യ പരിഷ്കര്‍ത്താവായിരുന്നു ടി.ആര്‍ കൃഷ്ണസ്വാമി അയ്യര്‍ - വി.കെ ശ്രീകണ്ഠന്‍ എംപി

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്: അയിത്തത്തിന് എതിരെ പോരാടിയ സാമൂഹ്യ പരിഷ്കര്‍ത്താവായിരുന്നു ടി.ആര്‍. കൃഷ്ണസ്വാമി അയ്യര്‍ എന്ന് വി.കെ. ശ്രീകണ്ഠന്‍ എം.പി പറഞ്ഞു. കെപിസിസി ഗാന്ധിദര്‍ശന്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യസമര സേനാനിയും ശബരി ആശ്രമ സ്ഥാപകനുമായ ടി.ആര്‍ കൃഷ്ണസ്വാമി അയ്യര്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

സംസ്ഥാന പ്രസിഡന്‍റും മുന്‍മന്ത്രിയുമായ വി.സി.കബീര്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. വെെസ് പ്രസിഡന്‍റ് പി.ഹരിഗോവിന്ദന്‍, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ പി.ബാലഗോപാല്‍, ഡി.സി.സി ജനറല്‍ സെക്രട്ടറി ഡോ.അര്‍സലന്‍ നിസാം, സംസ്ഥാന സെക്രട്ടറി ബെെജു വടക്കുംപുറം, ജില്ലാ പ്രസിഡന്‍റ് പി.എസ്.മുരളീധരന്‍ മാസ്റ്റര്‍, ഗാന്ധിമാര്‍ഗ്ഗ പ്രവര്‍ത്തക ലക്ഷ്മി പത്മനാഭന്‍, മുണ്ടൂര്‍ രാമകൃഷ്ണന്‍, അസീസ് മാസ്റ്റര്‍, മുണ്ടൂര്‍ രാജന്‍, പുതുശ്ശേരി ശ്രീനിവാസന്‍, വി.മോഹനന്‍, രാജന്‍ കുത്തനൂര്‍, എം.ഹരിദാസ്, ജോസ് തോമസ്, എം. മുരളീധരന്‍, സന്തോഷ് മലമ്പുഴ,എ. മുഹമ്മദ് റാഫി, എം.ബാലകൃഷ്ണന്‍, അഡ്വ.ഷണ്‍മുഖാനന്ദന്‍, സണ്ണി ഏടൂര്‍പ്ലാക്കീഴില്‍, പുരുഷോത്തമന്‍ പിരായിരി, സുന്ദരന്‍ വെള്ളപ്പന, പി.വിഷ്ണു തുടങ്ങിയവര്‍ പ്രസംഗിച്ചു.

Advertisment