നിർമ്മാണ മേഖലയിലെ അതിഭീകര പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ തയ്യാറാവണമെന്ന് ലെൻസ് ഫെഡ് സ്ഥാപക ജനറൽ സെക്രട്ടറി ആർ.കെ മണി ശങ്കർ

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്: നിർമ്മാണ മേഖലയിലെ അതിഭീകര പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ തയ്യാറാവണമെന്ന് ലെൻസ് ഫെഡ് സ്ഥാപക ജനറൽ സെക്രട്ടറി ആർ.കെ. മണി ശങ്കർ. കുത്തക കമ്പിനികൾ കേരള സമ്പത്ത് വ്യവസ്ഥയെ ഊറ്റിക്കുടിക്കുകയാണെന്നും മണി ശങ്കർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Advertisment

നിർമ്മാണ മേഖലയിലെ പ്രതിസന്ധി സർക്കാറിന്റെ റവന്യു വരുമാനത്തെ ഗുരുതരമായി ബാധിക്കുന്നുണ്ട്. കഴിഞ്ഞ 3 മാസത്തിനകത്ത് 30% അധികമാണ് വിലവർദ്ധനവുണ്ടായത്. 4 ലക്ഷം രൂപ ചെ വേഴിച്ച് നിർമ്മിക്കുന്ന സർക്കാർ ഭവന പദ്ധതികൾ വിലക്കയറ്റം മൂലം പാതിവഴിയിൽ ഉപക്ഷിക്കേണ്ട അവസ്ഥയാണ്.

ഇതിനെല്ലാം പരിഹാരം കാണാനായി ന്യായവിലക്ക് നിർമ്മാണ സാമഗ്രികൾ ലഭ്യമാക്കാനായി കോർപറേഷൻ രൂപീകരിക്കണം. മലബാർ സിമിന്റ് ഉത്പാദനം 25% അധിക ഉത്പാദനം നടത്തണം. നിർമ്മാണ മേഖല നേരിടുന്ന പ്രതിസന്ധി പരിഹരിക്കാനായി സർക്കാറിന് മുമ്പിൽ നിർദ്ദേശം വെക്കും. നിർമ്മാണ അസംസ്കൃത സാധനങ്ങളുടെ ജി.എസ്.ടി. 18% എന്നത് കുറക്കണം. നിർമ്മാണ മേഖലക്ക് പ്രതിസന്ധി സൃഷ്ടിക്കുന്ന നിയമങ്ങളിൽ മാറ്റം വരണം.

ഇക്കാര്യങ്ങൾ ഏപ്രിൽ 12 ന് നടക്കുന്ന ജില്ല സമ്മേളനം ചർച്ച ചെയ്യും. സമ്മേളനത്തോടനുബന്ധിച്ച് നിർമ്മാണ മേഖലയിലെ ആധുനിക ടെക്നോളജി, സാമഗ്രികൾ എന്നിവയുടെ വിപണന പ്രദർശന മേള നടക്കുമെന്നും മണിശങ്കർ പറഞ്ഞു. ജില്ല പ്രസിഡണ്ട്  എൻ. ജയപ്രകാശ്, ജില്ല ട്രഷറർ പി.സി. മനോജ്, സംഘാടക സമതി ചെയർമാൻ കെ.എസ്. ഹരീഷ്, ജോയന്റ് സെക്രട്ടറി വി.ആർ. കൃഷ്ണകുമാർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

Advertisment