ജോസ് ചാലക്കൽ
Updated On
New Update
/sathyam/media/post_attachments/779VJ0ncNvL44g6oO42J.jpeg)
പാലക്കാട്:പരാതികളും പരിഭവങ്ങൾക്കുമൊടുവിൽ പാലക്കാട് നഗരത്തിലെ റോഡുകളുടെ പണി ആരംഭിച്ചു. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തിയ കുടിവെള്ള പദ്ധതിക്കായി പൈപ്പിടാൻ കുഴിച്ച ചാലുകൾ, കേബിൾ ഇടാൻ കുഴിച്ച ചാലുകൾ എന്നിങ്ങനെ നഗരപ്രദേശത്തെ റോഡിലും വശങ്ങളിലും ചാലു നിറഞ്ഞ് കാൽനടയാത്രക്കാരും വാഹനയാത്രക്കാരും ഏറെ ദുരിതമനുഭവിക്കുകയായിരുന്നു.
Advertisment
/sathyam/media/post_attachments/AGe2Fmy7xQfFHExLob0H.jpg)
കുഴിയിൽ കാൽ കുടുങ്ങി കാൽനടയാത്രക്കാർക്ക് അപകടം സംഭവിക്കുക, വാഹനങ്ങൾ കുഴിയിൽ കുടുങ്ങുക തുടങ്ങി ഒട്ടേറെ ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും ജനം അനുഭവിച്ചുകൊണ്ടിരിക്കുകയായിരുന്നു.
പരാതികളും പരിഭവങ്ങളും മുതല കണ്ണീരായി മാറിയെന്ന് പൊതുജനം കരുതിയപ്പോഴാണ് പണി ആരംഭിച്ചത്. പേരിനു മാത്രം ചിലയിടങ്ങളിൽ പണി ചെയ്ത് ഒഴിവാകരുതെന്നും എല്ലാ റോഡുകളും സഞ്ചാരയോഗ്യമാക്കണമെന്നും ജനങ്ങൾ ആവശ്യപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us