/sathyam/media/post_attachments/4IuN8edRhzCU7t0JDosP.jpg)
പാലക്കാട്: 'സർ ' 'മാഡം' അഭിസംബോധനകൾ ഒഴിവാക്കി ഉദ്യോഗസ്ഥരുടെ സ്ഥാനപ്പേര് വിളിക്കുന്നതാണ് ഉചിതമെന്ന് മനുഷ്യാവകാശ കമ്മീഷൻ. സർക്കാർ ഓഫീസുകളിലെ സർ മാഡം വിളികൾക്കെതിരെ പൊതുപ്രവർത്തകൻ ബോബൻ മാട്ടുമന്ത നല്കിയ പരാതിയിന്മേലാണ് കമ്മീഷൻ നിലപാട് വ്യക്തമാക്കിയത്.
ഉദ്യോഗസ്ഥനെ പേര് വിളിച്ച് അഭിസംബോധന ചെയ്യുന്നത് അവഹേളനമായി കരുതാൻ കഴിയില്ല. ഒരാളോടുള്ള ബഹുമാനം ഹൃദയത്തിൽ നിന്നാണുണ്ടാവേണ്ടത്. പരസ്പരമുള്ള ബഹുമാനം ജോലിയോടുള്ള ആത്മാർത്ഥ സമീപനമായും ആരോഗ്യകരമായ ഔദ്യോഗിക ബന്ധങ്ങളിലൂടെയുമാണ് പ്രകടിപ്പിക്കേണ്ടതെന്നും അല്ലാതെ ഭംഗിവാക്കുകളിലൂടെയല്ല എന്ന അഭിപ്രായമാണ് കമീഷനുള്ളതെന്നും മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ്.
/sathyam/media/post_attachments/VUruBZYtpvt4DBPRvCSB.jpeg)
സർക്കാർ ഓഫീസുകളിലെത്തുന്ന പൗരൻ പൊതുജനസേവകരെ സർ/മാഡം എന്ന് അഭിസംബോധന ചെയ്യാൻ നിർബന്ധിതനാവുന്നതോടെ ടിയാന്റെ അഭിമാനവും അന്തസ്സും വ്യക്തിത്വവും ചോർന്ന് വിനീത വിധേയനാവുന്നുവെന്നും 'സർ ' വിളി കേൾക്കുന്നതോടെ ഉദ്യോഗസ്ഥരുടെ ശരീര ഭാഷ അധികാര സ്വഭാവം കൈകൊള്ളുകയും വാക്കിലും നോക്കിലും പ്രവൃത്തിയിലും അധികാരം പ്രകടമാവുകയും ചെയ്യുന്നുവെന്നതാണ് പരാതി.
സർ മാഡം വിളികൾ ഒഴിവാക്കുന്നതിനായി വിപുലമായ ബോധവൽക്കരണം സമൂഹത്തിൽ ഉണ്ടാവേണ്ടത് അഭിലഷണീയമാണെന്നും ഭരണപരിഷ്ക്കരണ വകുപ്പ് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് കരുതുന്നുവെന്നും ഉത്തരവ് പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us