പരുതൂർ ലൈബ്രറി & റിക്രിയേഷൻ സെന്റർ യുവജനവേദി ജനറൽ ബോഡി യോഗം ചേർന്നു

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്:പരുതൂർ ലൈബ്രറി & റിക്രിയേഷൻ സെന്റർ യു വജനവേദി ജനറൽ ബോഡി യോഗം ലൈബ്രറി ഹാളിൽ ചേർന്നു. എം.കെ വിഷ്ണു അധ്യക്ഷത വഹിച്ച യോഗത്തിൽ ലൈബ്രറി സെക്രട്ടറി പി. സുധീർ, കെ.സി. അലി ഇക്ബാൽ മാഷ് എന്നിവർ പങ്കെടുത്തു.

Advertisment

കൊടിക്കുന്നിൽ ബസ്സ് വെയിറ്റിംഗ് ഷെഡ് നിർമ്മിക്കണമെന്ന പ്രമേയം ജനറൽ ബോഡി യോഗം പാസ്സാക്കി. ഈ ആവശ്യം ഉന്നയിച്ച് സ്പീക്കർ എം.ബി രാജേഷിന് നിവേദനം സമർപ്പിക്കാനും തീരുമാനിച്ചു.

കരിയർ ഗൈഡൻസ് ക്ലാസ്സ് ജൂൺ മാസത്തിൽ സംഘടിപ്പിക്കാൻ ധാരണയായി. എം.ടി. വിഷ്ണു സെക്രട്ടറിയായും, എം.കെ. വിഷ്ണു പ്രസിഡന്റായും കമ്മിറ്റിയെ തെരഞ്ഞെടുത്തു. പ്രസാദ്, അംബു ശേഖർ, ബാലു (ജോ. സെക്രട്ടറിമാർ) സന്ദീപ്, ഷുഹൈബ്, മഹേഷ് (വൈസ് പ്രസിഡന്റുമാർ) ഉൾപ്പെടെ 15 അംഗ എക്സി കമ്മറ്റിയെ തെരഞ്ഞെടുത്തു. എം.ടി. വിഷ്ണു സ്വാഗതവും, അംബുശേഖർ നന്ദിയും പറഞ്ഞു.

Advertisment