/sathyam/media/post_attachments/ry8KTPrSIv173DNPh5PO.jpeg)
പാലക്കാട്: മെയ് ഒന്ന് ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് തൃത്താല നിയോജക മണ്ഡലം സ്വതന്ത തൊഴിലാളി യൂണിയന്റെ (എസ്‌ടിയു) ആഭിമുഖ്യത്തിൽ വൻ തൊഴിലാളി പങ്കാളിത്തത്തോടെ മെയ്ദിന റാലി പടിഞ്ഞാറങ്ങാടിയിൽ നടന്നു.
മെയ് ദിന റാലി മുസ്ലിം ലീഗിന്റെ തൊഴിലാളി സംഘടനാ സംവിധാനം തൃത്താല മണ്ഡലത്തിൽ ശക്തവും അജയ്യവുമാണെന്ന് വിളിച്ചോതുന്നതായിരുന്നു. എസ്‌ടിയു തൃത്താല നിയോജക മണ്ഡലം പ്രസിഡന്റ് സക്കീർ പാലക്കന്റെ അധ്യക്ഷതയിൽ ചേർന്ന സമാപന യോഗം പാലക്കാട് ജില്ലാ മുസ്ലിംലീഗ് സെക്രട്ടറി പി.ഇ എ സലാം മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
തൊഴിലാളികളേയും തൊഴിലിടങ്ങളും സംരക്ഷിക്കാനും സേവന വേതനം ഉറപ്പു വരുത്തുവാനും കേന്ദ്ര - സംസ്ഥാന സർക്കാറുകൾ മുൻ കൈയ്യെടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
തൃത്താല നിയോജക മണ്ഡലം പ്രസിണ്ടന്റ് എസ്എംകെ തങ്ങൾ മെയ് ദിന സദ്ദേശം നൽകി. എസ്‌ടിയു പാലക്കാട് ജില്ല വൈസ് പ്രസിഡന്റ് ഷംസുദ്ദീൻ തിരുമിറ്റക്കോട്, തൃത്താല നിയോജക മണ്ഡലം മുസ്ലീം ലീഗ് സെകട്ടറി സിഎം അലി മാസ്റ്റർ, നേതാക്കളായ കെപി മുഹമ്മദ്, പിഇഎ മജീദ്, പി.എം മുഹമ്മദുണ്ണി മാഷ്, കെ.ടി സുലൈമാൻ, പി.കെ മാസ്റ്റർ, അനസ് വെള്ളാളൂർ, മൊയ്തീൻ കുട്ടി കക്കാട്ടിരി, സെബു സദക്കത്തുള്ള, രജനി പരുതൂർ, റൈഹാനത്ത്, മുനീബ് ഹസ്സൻ, സമദ് മാസ്റ്റർ, അലി പരുതൂർ, ഷൂക്കൂർ കരിമ്പ, ഷക്കീർ കൂനമൂച്ചി, കെ.വി ഹിളർ, പി.ടി.എം ഫിറോസ്, റഷീദ്, റഊഫ്, ലത്തീഫ്, കെ.സി മുഹമ്മദ്, റഷീദ് പണിക്കവീട്ടിൽ, അബ്ദുൾകാദർ, എന്‍എം കുഞ്ഞുമോൻ, ഇക്ബാൽ കോടിയിൽ, മൊയ്തീൻ കുട്ടി പറക്കുളം, റഷീദ് ചുള്ളിയിൽ, ഫൈസൽ മാസ്റ്റർ എന്നീ വിവിധ ട്രേഡ് യൂണിയൻ നേതാക്കളും തൊഴിലാളി സുഹൃത്തുക്കളും പങ്കെടുത്തു. തൃത്താല നിയോജക മണ്ഡലം എസ്‌ടിയു ജന: സെക്രട്ടറി ടി.കെ. നൗഷാദ് സ്വാഗതവും ഷാഫി തങ്ങൾ നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us