അഴിമതിയുടെ കറ പുരളാത്ത നേതാവാണ് മുൻ മന്ത്രിയും സാമൂഹ്യ പരിഷ്കർത്താവുമായ സി.എം സുന്ദരം - കെപിസിസി ജനറൽ സെക്രട്ടറി സി. ചന്ദ്രൻ

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

മലമ്പുഴ:അഴിമതിയുടെ കറ പുരളാത്ത നേതാവാണ് മുൻ മന്ത്രിയും സാമൂഹ്യ പരിഷ്കർത്താവുമായ സി.എം സുന്ദരം എന്ന് കെപിസിസി ജനറൽ സെക്രട്ടറി സി. ചന്ദ്രൻ. മലമ്പുഴ സി.എം. സുന്ദരം പ0ന ഗവേഷണ കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ മന്തക്കാട് ഗാന്ധി സ്മൃതി മണ്ഡപത്തിൽ സംഘടിപ്പിച്ച സി.എം. സുന്ദരം പതിനാലാമത് ചരമവാർഷിക അനുസ്മരണ യോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു സി. ചന്ദ്രൻ.

Advertisment

പാവപ്പെട്ടവർക്കു വേണ്ടി സ്വന്തം ജീവിതവും സ്വത്തും ഉഴിഞ്ഞുവെച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. വീടില്ലാത്ത പാവപ്പെട്ടവർക്ക് അദ്ദേഹം വീടുകൾ വെച്ചു കൊടുത്തതാണ് പാലക്കാട് നഗരത്തിൽ ഇന്നു കാണുന്ന സുന്ദരം കോളനി.

ഉന്നത ജാതീയരിൽ നിന്നും വധഭീക്ഷണി നേരിടേണ്ടി വന്നതാഴ്ന്ന ജാതിക്കാരെ തൻ്റെ വീടിൻ്റെ മച്ചിനു മുകളിൽ താമസിപ്പിച്ചത് രക്ഷിച്ചത് പഴമക്കാർക്ക് ഓർമ്മയാണ്. മലമ്പുഴ റിങ്ങ് റോഡിൻ്റെ ആശയം ആദ്യം അധികാരികൾക്കു മുമ്പിൽ അവതരിപ്പിച്ചതും വരാണി പുഴയ്ക്ക് മുകളിലൂടെയുള്ള പാലം നിർമ്മാണം, ആദിവാസികളുടെ ഉന്നമനത്തിനായുള്ള പ്രവർത്തനങ്ങൾ എന്നിവ കൊണ്ട് ജനഹൃദയങ്ങളിൽ ഇടം നേടിയ വൃക്തിയാണെന്നും സി.ചന്ദ്രൻ ചൂണ്ടിക്കാട്ടി.

സി.എം. സുന്ദരം പഠന ഗവേഷണ കേന്ദ്രം ചെയർമാൻ എം.സി. സജീവൻ അദ്ധ്യക്ഷനായി. വി. രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. എ.കെ. വേലായുധൻ, സന്തോഷ് മലമ്പുഴ, സുരേഷ് കുമാർ, എ.ഷിജു, കെ.ശിവരാജേഷ് തുടങ്ങിയവർ പ്രസംഗിച്ചു.

Advertisment