/sathyam/media/post_attachments/dwtd54BWpA8UReMXlSMi.jpg)
പാലക്കാട്:പാലക്കാടന്‍ ജനതയെ ഉത്സവപ്രതീതിയിലാക്കിയ മഹാമേളയ്ക്ക് മെയ് നാലിന് സമാപനമാക്കും. ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ഏപ്രില്‍ 28 മുതല്‍ മെയ് നാല് വരെ സംഘടിപ്പിക്കുന്ന രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന 'എന്റെ കേരളം' പ്രദര്‍ശന വിപണന മേളയുടെ സമാപനം മെയ് നാലിന് ഉച്ചയ്ക്ക് 2.30 ന് നിയമസഭാ സ്പീക്കര്‍ എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും.
ഏപ്രില്‍ 28 ന് തുടക്കം കുറിച്ച മേളയില്‍ വിവിധ വകുപ്പുകള്‍ സജ്ജമാക്കിയ 150 തിലേറെ സ്റ്റാളുകളുണ്ടായിരുന്നു. കര്‍ഷകര്‍, വിദ്യാര്‍ത്ഥികള്‍, യുവാക്കള്‍, വീട്ടമ്മമാര്‍, സംരംഭകര്‍, എന്നിങ്ങനെ എല്ലാവര്‍ക്കും ഉപകാര പ്രദമായ രീതിയിലാണ് മേള സംഘടിപ്പിച്ചത്. അകത്ത് ഒരു കൊച്ചു കാര്‍ഷികഗ്രാമം സൃഷ്ടിച്ച് കാര്‍ഷിക ജില്ലയുടെ തന്മയത്വം നിലനിര്‍ത്തിയാണ് കൃഷി വകുപ്പ് സ്റ്റാള്‍ ഒരുക്കിയത്. പാലക്കാടിന്റെ ഗ്രാമഭംഗിയും നാടന്‍ ജീവിത രീതിയും ടൂറിസം സ്റ്റാളില്‍ വരച്ച് കാട്ടുന്നുണ്ട്.
മെയ് നാലിന് ഉച്ചയ്ക്ക് നടക്കുന്ന സമാപന പരിപാടിയില്‍ ഷാഫി പറമ്പില്‍ എം.എല്‍.എ അധ്യക്ഷനാവും. എം.പിമാരായ വി.കെ ശ്രീകണ്ഠന്‍, രമ്യ ഹരിദാസ്, ഇ.ടി മുഹമ്മദ് ബഷീര്‍ എന്നിവര്‍ പരിപാടിയില്‍ വിശിഷ്ടാതിഥികളാവും.
എം.എല്‍.എമാരായ എ. പ്രഭാകരന്‍, കെ.ഡി പ്രസേന്നന്‍, കെ ബാബു, അഡ്വ. കെ.ശാന്തകുമാരി, പി.മമ്മിക്കുട്ടി, മുഹമ്മദ് മുഹ്‌സിന്‍, എന്‍.ഷംസുദ്ദീന്‍, അഡ്വ. കെ പ്രേംകുമാര്‍, പി.പി സുമോദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, പാലക്കാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രിയാ അജയന്‍, പാലക്കാട് വാര്‍ഡ് കൗണ്‍സിലര്‍ ബി. സുഭാഷ്, സി.പി.ഐ.എം ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ് ബാബു, സി.പി.ഐ ജില്ലാ സെക്രട്ടറി ടി. സിദ്ധാര്‍ത്ഥന്‍, ഡി.സി.സി പ്രസിഡന്റ് എ. തങ്കപ്പന്‍, ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.എം ഹരിദാസ്, ഐ.യു.എം.എല്‍.ജില്ലാ പ്രസിഡന്റ് കളത്തില്‍ അബ്ദുള്ള, കേരള കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റ് അഡ്വ. കുശലകുമാര്‍, കേരള കോണ്‍ഗ്രസ്(ജോസഫ്) ജില്ലാ പ്രസിഡന്റ് ജോബി ജോണ്‍, എന്‍.സി.പി ജില്ലാ പ്രസിഡന്റ് എ.രാമസ്വാമി, ജനതാദള്‍ (എസ്സ്) ജില്ലാ പ്രസിഡന്റ് കെ.ആര്‍ ഗോപിനാഥ്, കേരള കോണ്‍ഗ്രസ് (ബി) ജില്ലാ പ്രസിഡന്റ് കെ.എം ഉണ്ണികൃഷ്ണന്‍, എന്‍.സി.പി ജില്ലാ പ്രസിഡന്റ് എ.രാമസ്വാമി, ജനതാദള്‍ (എസ്)ജില്ലാ പ്രസിഡന്റ് കെ.ആര്‍.ഗോപിനാഥ്, കേരള കോണ്‍ഗ്രസ് (ബി)ജില്ലാ പ്രസിഡന്റ് കെ.എം.ഉണ്ണികൃഷ്ണന്‍, കോണ്‍ഗ്രസ് (എസ്) ജില്ലാ സെക്രട്ടറി ശിവ പ്രകാശ്, കേരള കോണ്‍ഗ്രസ് (ജേക്കബ്)ജില്ലാ പ്രസിഡന്റ് വി.ഡി.ജോസഫ്, എല്‍.ജെ.ഡി. ജില്ലാ പ്രസിഡന്റ് എ.ഭാസ്‌കരന്‍, ആര്‍.എസ്.പി (ലെനിനിസ്റ്റ്) ജില്ലാ സെക്രട്ടറി പി.ടി. വേലായുധന്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് മുഹമ്മദ് റാഫി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ.കെ.ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിക്കും.
മികച്ച സ്റ്റാള്‍, മികച്ച മാധ്യമ റിപ്പോർട്ട് അവാര്‍ഡുകള്‍ വിതണം ചെയ്യും
എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ സമാപന ദിനത്തില്‍ മികച്ച സ്റ്റാള്‍, ദൃശ്യ-മാധ്യമ അവാര്‍ഡുകള്‍ സ്പീക്കര്‍ എം.ബി രാജേഷ് വിരണം ചെയ്യും. പ്രദര്‍ശന വിപണന മേളയിലെ സ്റ്റാളുകളില്‍ ജനശ്രദ്ധ നേടിയതും ഉപകാരപ്രദവുമായി മാറിയ മികച്ച സ്റ്റാളിനുള്ള പുരസ്‌കാരം, മികച്ച പ്രിന്റ് - വിഷ്വല്‍ മീഡിയ റിപ്പോര്‍ട്ടര്‍, ക്യാമറമാന്‍, ഫോട്ടോഗ്രാഫര്‍ എന്നിങ്ങനെയാണ് മാധ്യമ അവാര്‍ഡുകള്‍ വിതരണം ചെയ്യുന്നത്.
പരമ്പരാഗത തൊഴില്‍ മേഖലയ്ക്ക് പ്രോത്സാഹനമാകുന്ന തരത്തില്‍ മേളയ്ക്ക് ഊര്‍ജ്ജം പകരുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും ഫോട്ടോകളും ദൃശ്യങ്ങളുമാണ് അവാര്‍ഡിനായി പരിഗണിച്ചിരിക്കുന്നത്.
സമാപന ദിനത്തിൽ ചെണ്ടമേളവും പൊറാട്ട് നാടകവും
മേളയുടെ സമാപന ദിനത്തില്‍ (മെയ് 4) ഉച്ചക്ക് 1.30 മുതല്‍ രണ്ട് വരെ പി.എ.എം. യു.പി.എസിലെ വിദ്യാര്‍ത്ഥികള്‍ ചെണ്ടമേളം അവതരിപ്പിക്കും. മെയ് ഒന്നിന് പ്രദര്‍ശന നഗരിയില്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ചെണ്ടമേളം കാണികളുടെ ശ്രദ്ധനേടിയിരുന്നു.
തുടര്‍ന്ന് ഉച്ചക്ക് രണ്ട് മുതല്‍ 2.30 വരെ എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ആശയം ഉള്‍പ്പെടുത്തി മണ്ണൂര്‍ ചന്ദ്രനും സംഘവും പൊറാട്ട് നാടകം അവതരിപ്പിക്കും.
നിറസന്ധ്യയില്‍ കലാ-സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറും
നിറസന്ധ്യയില്‍ മെയ് നാലിന് വൈകിട്ട് ആറിന് പാലക്കാട് മെഹ്ഫില്‍ സംഘം അവതരിപ്പിക്കുന്ന ഗൃഹാതുരത്വമാര്‍ന്ന ഖവ്വാലി അവതരണം, വൈകിട്ട് 7.30 ന് 'എന്‍.ഡബ്ലിയു' ഡാന്‍സ് കമ്പനി അവതരിപ്പിക്കുന്ന നൃത്തഗാന മെഗാഷോ എന്നിവ നടക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us