പാലക്കാട് താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയൻ ശ്രീമദ് പരാമഭട്ടാരക വിദ്യാധിരാജ ചട്ടമ്പി സ്വാമികളുടെ തൊണ്ണൂറ്റിയെട്ടാമത് സമാധിദിനം ആചരിച്ചു

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്:താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയൻ ശ്രീമദ് പരാമഭട്ടാരക വിദ്യാധിരാജ ചട്ടമ്പി സ്വാമികളുടെ തൊണ്ണൂറ്റിയെട്ടാമത് സമാധിദിനം യൂണിയൻ മന്ദിരത്തിൽ  സമുചിതമായി ആചരിച്ചു.

Advertisment

താലൂക്ക് യൂണിയൻ പ്രസിഡൻ്റ് അഡ്വ. കെ.കെ മേനോൻ ചട്ടാമ്പി സ്വാമിയുടെ ഛായചിത്രത്തിനു മുന്നിൽ ഭദ്രദീപം തെളിയിച്ചു പുഷ്പാർച്ചന നടത്തി. ചടങ്ങിൽ  യൂണിയൻ സെക്രട്ടറി എൻ. കൃഷ്ണകുമാർ, വൈസ് പ്രസിഡൻ്റ് എം.ദണ്ഡപാണി, യൂണിയൻ വനിതാ സമാജം പ്രസിഡൻ്റ് ജെ. ശ്രീകല, യൂണിയൻ ഭരണ സമിതി അംഗങ്ങളായ എം.ദാമോദരൻ, മോഹൻദാസ് പാലാട്ട്, ആർ. ശ്രീകുമാർ, പി. സന്തോഷ് കുമാർ, മന്നം സോഷ്യൽ സർവ്വീസ് ജോയിൻ്റ് കോർഡിനേറ്റർ  ഹരിദാസ് മച്ചിങ്ങൽ, രമേഷ് അല്ലത്ത്, ജി.കെ പിള്ള എന്നിവർ പങ്കെടുത്തു.

Advertisment