വോട്ടർ പട്ടിക കുറ്റമറ്റതാക്കുക - ബിഎൽഒ അസോസിയേഷൻ പാലക്കാട് ജില്ലാ സമ്മേളനം

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്: വോട്ടർ പട്ടിക കൃത്യമായി ക്രമീകരിച്ച് കുറ്റമറ്റതാക്കണമെന്നും ബിഎൽഒമാരുടെ വാർഷിക ഓണറേറിയവും ടെലിഫോൺ അലവൻസും വർധിപ്പിക്കണമെന്നും ബിഎൽഒ അസോസിയേഷൻ പാലക്കാട് ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

Advertisment

മലമ്പുഴ എംഎൽഎ എ. പ്രഭാകരൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ബിഎൽഒഎ സംസ്ഥാന കമ്മിറ്റി മെമ്പർ കെ.വിനോദ് അദ്ധ്യക്ഷത വഹിച്ചു. മലമ്പുഴ ബ്ലോക്ക് മെമ്പർ കാഞ്ചന സുദേവൻ, ബി.ആർ.സി പാലക്കാട് ബി.പി.ഒ എം.ആർ ശിവപ്രസാദ് എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.

സംസ്ഥാന കമ്മറ്റി അംഗം രമേശ് ടി പിണറായി സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മറ്റിയംഗം ടി അഭിലാഷ് പാനൽ അവതരിപ്പിച്ചു. ജെ. സത്യശീലൻ സ്വാഗതം ആശംസിച്ച സമ്മേളനത്തിന് സന്തോഷ് ഷൊർണ്ണൂർ നന്ദി പ്രകാശിപ്പിച്ചു.

പുതിയ ഭാരവാഹികൾ: രക്ഷാധികാരി : കെ വേലുണ്ണി. പ്രസിഡന്റ്: അബ്ദുൾ വഹാബ്. വൈ. പ്രസിഡന്റ്മാർ: സുധാ ചന്ദ്രൻ, അംബിക എസ് ദാസ്. സെക്രട്ടറി: ജെ സത്യശീലൻ. ജോ. സെക്രട്ടറിമാർ : മരക്കാർ അലി, രാജേശ്വരി ടീച്ചർ. ട്രഷറർ: സന്തോഷ് മാസ്റ്റർ.

Advertisment