വനംവകുപ്പ് വാച്ചറെ കാണാനില്ലെന്ന് പരാതി; തിരച്ചില്‍ തുടരുന്നു

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

മണ്ണാർക്കാട്:സൈലന്റ് വാലി വനത്തില്‍ വനം വകുപ്പ് താത്കാലിക വാച്ചറെ കാണാനില്ലെന്ന് പരാതി. മുക്കാലി പുളിക്കാഞ്ചേരി രാജന്‍ (52) നെയാണ് കാണാതായിരിക്കുന്നത്.

Advertisment

സൈലന്റ് വാലി വാച്ച് ടവറില്‍ ഡ്യൂട്ടിയിലായിരുന്ന രാജനെ കഴിഞ്ഞ രാത്രി മുതലാണ് കാണാതായിരിക്കുന്നത്. രാത്രി ഭക്ഷണം കഴിഞ്ഞ് ക്യാമ്പ് ഷെഡ്ഡിനു സമീപത്തെ റൂമിലേക്ക് പോയതായിരുന്നു രാജന്‍.

ബുധനാഴ്ച രാവിലെയാണ് രാജനെ കാണാതായ വിവരം സഹപ്രവര്‍ത്തകര്‍ അറിയുന്നത്. ഉടുമുണ്ടും ടോര്‍ച്ചും സമീപത്തു നിന്നും കണ്ടെത്തിയിട്ടുണ്ട്. തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തനായില്ല.

Advertisment