/sathyam/media/post_attachments/Ot04OhMDpb0QaYGolUk5.jpg)
പാലക്കാട്: കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകാതെ പീഡിപ്പിക്കുന്ന സർക്കാർ നിലപാടിനെതിരെ കെഎസ്‌ടി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തിൽ മെയ് 6 ന് 24 മണിക്കൂർ സൂചനാ പണിമുടക്ക് നടത്തും.
അവസാന നിമിഷത്തിൽ ചർച്ചക്കു വിളിച്ച മന്ത്രിയും ശമ്പളക്കാര്യത്തിൽ ഉറപ്പു നൽകാത്തതിനെ തുടർന്നാണ് പണിമുടക്കിന് നിർബന്ധിതരായത്. പണിമുടക്കിന് മുന്നോടിയായി പ്രവർത്തകർ പാലക്കാട് ഡിപ്പോയിൽ പ്രതിഷേധ പ്രകടനവും സായാഹ്ന ധർണ്ണയും നടത്തി.
ധർണ്ണ സംസ്ഥാന സെക്രട്ടറി പി.കെ.ബൈജു ഉദ്ഘാടനം ചെയ്തു. ഈ സമരം രാഷ്ട്രീയ പ്രേരിതമല്ലെന്നും മറിച്ച് വിശപ്പിന്റെ രാഷ്ട്രീയമാണ് ഈ പണിമുടക്കിന് പുറകിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ജീവിക്കാനുള്ള അവകാശം സംരക്ഷിക്കാൻ വേണ്ടിയാണ് ഈ പണിമുടക്ക് എന്നും അദ്ദേഹം പറഞ്ഞു. യൂണിറ്റ് സെക്രട്ടറി എൽ.രവിപ്രകാശ്, മുരുകേശൻ, കെ.വിനോദ്, നാഗ നന്ദകുമാർ, ഇ.ശശി എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us