മലമ്പുഴഡാമിൽ വയോധികനെ മരിച്ചനിലയിൽ കണ്ടെത്തി

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

മലമ്പുഴ: വയോധികനെ മലമ്പുഴ ഡാമിൽ മരിച്ചനിലയിൽ കണ്ടെത്തി. തച്ചമ്പാറ തൃക്കല്ലൂർ നൊച്ചുള്ളി വീട്ടിൽ സുരേഷിനെയാണ് (65) ഇന്നലെ രാത്രി മലമ്പുഴ ഡാമിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. രാത്രി എട്ടോടെ മൃതദേഹം ജലാശയത്തിൽ പൊങ്ങുകയായിരുന്നു.

Advertisment

മീൻ പിടിക്കാനെത്തിയവർ വിവരമറിയിച്ചതിനെത്തുടർന്ന് മലമ്പുഴ പോലീസും കഞ്ചിക്കോട് അഗ്നിരക്ഷാസേനയുമെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹത്തിൽ നിന്ന് ലഭിച്ച ആധാർ കാർഡിൽ നിന്നാണ് പേരും മേൽവിലാസവും ലഭിച്ചത്.

തച്ചമ്പാറയിൽ നിന്നെത്തിയ അടുത്ത ബന്ധുക്കളും മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: ജയശ്രീ. മക്കൾ: കാർത്തിക്, ആതിര.

Advertisment