ശമ്പള നിഷേധം: പണിമുടക്കിയ കെഎസ്ആർടിസി ജീവനക്കാർ കെഎസ്‌ടി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തിൽ പാലക്കാട് പ്രകടനവും പൊതുയോഗവും നടത്തി

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്: പണിയെടുത്ത ജീവനക്കാർക്ക് ശമ്പളം നൽകാതെ ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്ന ഇടതു ഭരണകൂടത്തിനെതിരെ കെഎസ്‌ടി എംപ്ലോയീസ് സംഘ് സംസ്ഥാന വ്യാപകമായി കെഎസ്ആർടിസിയിൽ നടത്തുന്ന പണിമുടക്കിന്റെ ഭാഗമായി പാലക്കാട് ഡിപ്പോയിൽ പ്രതിഷേധ പ്രകടനവും വിശദീകരണ പൊതുയോഗവും നടത്തി.

Advertisment

അഞ്ചാം തിയതി ശമ്പളം നൽകുമെന്ന കരാർ ലംഘിച്ച സർക്കാർ മാനേജ്മെൻറ് നടപടി അംഗീകരിക്കാനാവില്ലെന്ന് പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസ്ഥാന സെക്രട്ടറി പി.കെ.ബൈജു പറഞ്ഞു.

കെഎസ്ആർടിസിയുടെ നിലനിൽപ്പിനായി പ്ലാൻ ഫണ്ടിൽ അനുവദിച്ച തുക കെ - സ്വിഫ്റ്റിനു വേണ്ടി വകമാറ്റി ചെലവഴിച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് അദ്ദേഹം ആരോപിച്ചു.

publive-image

170 കോടിയോളം രൂപ കളക്ഷൻ കൊണ്ടുവന്നിട്ടും 82 കോടി രൂപ ശമ്പളത്തിനു മാറ്റി വെക്കാൻ സാധിച്ചില്ല എന്നത് ജീവനക്കാരെ മാനസികമായി തളർത്തി പൊതു സമൂഹത്തിനു മുന്നിൽ അപമാനിക്കുന്നതിനു വേണ്ടി നടത്തുന്ന ബോധപൂർവ്വമായ ശ്രമമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കഴിഞ്ഞ 6 വർഷമായി കെ എസ് ആർ ടി സിയെ തകർക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് സർക്കാർ നടത്തുന്നതെന്നും ഇതിനെ കൊടിക്കരുത്തുപയോഗിച്ച്‌ ചെറുത്തു തോൽപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

യൂണിറ്റ് പ്രസിഡന്റ് കെ.പി.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി ടി.വി.രമേഷ്കുമാർ, ജില്ലാ വർക്കിംഗ് പ്രസിഡൻറ് കെ.സുരേഷ് കൃഷ്ണൻ എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി എൽ.രവിപ്രകാശ്, എം.കണ്ണൻ, മുരുകേശൻ, സി.രാജഗോപാൽ, എ.വിനോദ്, അരുൺ കുമാർ, നാഗനന്ദകുമാർ, സി.കെ.സുകുമാരൻ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

Advertisment