കല്ലേക്കാട് എൻഎസ്എസ് കരയോഗം വാർഷിക പൊതുയോഗം നടത്തി

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്: കല്ലേക്കാട് എൻഎസ്എസ് കരയോഗം വാർഷിക പൊതുയോഗം യൂണിയൻ പ്രസിഡൻ്റ് അഡ്വ. കെ.കെ മേനോൻ  ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡൻ്റ് മുകുന്ദനുണ്ണി അദ്ധ്യക്ഷത വഹിച്ചു.  യൂണിയൻ സെക്രട്ടറി എൻ.കൃഷ്ണകുമാർ സംഘടനാ പ്രവർത്തന വിശദീകരണം നടത്തി. യൂണിയൻ വൈസ് പ്രസിഡൻ്റ് എം.ദണ്ഡപാണി മുഖ്യ പ്രഭാഷണം നടത്തി.

Advertisment

പ്രതിനിധിസഭാ അംഗം സി.കരുണാകരനുണ്ണി, യൂണിയൻ കമ്മിറ്റി അംഗം യു.നാരായണൻ കുട്ടി, എം.എസ്.എസ് ജോ: സെക്രട്ടറി ഹരിദാസ് മച്ചിങ്ങൽ എന്നിവർ ആശംസകളർപ്പിച്ച് പ്രസംഗിച്ചു, കരയോഗം സെക്രട്ടറി കെ.പി രാജഗോപാൽ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ ശിവശങ്കരൻ നായർ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.

ചടങ്ങിൽ കുമാരി രാധിക, അഭിനയ, മൈത്രേയ, രേവതി , കാർത്തിക, പ്രണവ്  എന്നിവരെ അനുമോദിച്ചു. യോഗത്തിൽ പങ്കെടുത്തവർക്ക് കരയോഗം വൈസ് പ്രസിഡൻ്റ് സഹദേവൻ നായർ സ്വാഗതം ആശംസിച്ചു. ഭരണ സമിതി അംഗം രാമചന്ദ്രൻ നായർ നന്ദി പ്രകാശിപ്പിച്ചു.

Advertisment