/sathyam/media/post_attachments/3f0yvMzbpS5L3BSuwFDS.jpg)
പാലക്കാട്: ബിൽഡിങ്ങ് & റോഡ് വർക്കേഴ്സ് ഫെഡറേഷൻ (ഐഎൻടിയുസി) പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച രാവിലെ 10 മണിക്ക് പാലക്കാട് സിവിൽ സ്റ്റേഷന് മുന്നിൽ ധർണാ സമരം നടത്തും.
നിർമ്മാണ തൊഴിലാളികളോടും പെൻഷൻ കാരോടും സംസ്ഥാന സർക്കാരും ക്ഷേമനിധി ബോർഡും കാണിക്കുന്ന അവഗണനക്ക് എതിരെയാണ് സമരം നടത്തുന്നത്. വിഷു, ഈസ്റ്റർ, പെരുന്നാൾ തുടങ്ങിയ ആഘോഷവേളകളിൽ പോലും പെൻഷൻ ലഭിക്കാത്ത സാഹചര്യമാണ് ഉള്ളത്. നിലവിൽ ഫെബ്രുവരി മുതൽ മേയ് വരെയുള്ള നാലു മാസത്തെ പെൻഷൻ ഇതുവരെ ലഭിച്ചിട്ടില്ല.
അതുപോലെതന്നെ വിവാഹ സഹായം, വിദ്യാഭ്യാസ സഹായം, തൊഴിലാളികളുടെ ചികിത്സാ സഹായം, എന്നിവക്ക് ഒരു വർഷം മുമ്പ് അപേക്ഷ നൽകിയവർക്ക് ഇതുവരെയും പാസായിട്ടില്ല.
അടച്ചു വന്നിരുന്ന തൊഴിലാളി വിഹിതവും ക്ഷേമനിധി ബോർഡ് നൽകാൻ തയ്യാറാകാത്ത സാഹചര്യത്തിൽ ആണ് ബിൽഡിങ് ആൻഡ് റോഡ് വർക്കേഴ്സ് ഫെഡറേഷൻ സമരം തുടങ്ങുവാൻ തീരുമാനിച്ചിട്ടുള്ളത് എന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
ആയിരം കോടിയിലധികം നീക്കിയിരിപ്പ് ഉണ്ടായിരുന്ന ക്ഷേമനിധി ബോർഡിൻറെ അക്കൗണ്ടിൽ ഒരു പൈസ പോലും ഇല്ലാതെ കടം വാങ്ങേണ്ട അവസ്ഥയിലേക്ക് എത്തിച്ചത് ഈ സർക്കാരും ക്ഷേമനിധിബോർഡുമാണെന്നും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് സമരം ചെയ്യാൻ തീരുമാനിച്ചതെന്നും ജില്ലാ പ്രസിഡണ്ട് ജോസ് തോമസ്, ജനറൽ സെക്രട്ടറി എം ഹരിദാസ്, ട്രഷറർ എസ് സുനിൽകുമാർ എന്നിവർ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us