അകത്തേത്തറ സർവീസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ്; വ്യാജ വോട്ടർമാർ പിടിക്കപ്പെടുമെന്ന് മുന്നറിയിപ്പ്

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്: അകത്തേത്തറ സർവീസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് നടക്കുമ്പോൾ തെരഞ്ഞെടുപ്പ് എങ്ങനെയെങ്കിലും അട്ടിമറിച്ച് ഭരണം പിടിച്ചെടുക്കുവാൻ എതിർകക്ഷികൾ വ്യാപകമായി വ്യാജ ഐഡി കാർഡ് നൽകി വ്യാജ വോട്ടർമാരെ മലമ്പുഴ, പുതുപ്പരിയാരം, മുണ്ടൂർ ഭാഗത്തുനിന്ന് എത്തിക്കുവാൻ പദ്ധതി ഒരുക്കി യിരിക്കുകയാണെന്ന് ബാങ്ക് പ്രസിഡണ്ട് എൻ. പ്രേമ കുമാരൻ പത്രസമ്മേളനത്തിൽ ആരോപിച്ചു.

Advertisment

ഇതിനെതിരെ നിലവിലുള്ള ബാങ്ക് പ്രസിഡൻറ് ഹൈക്കോടതിയിൽ അപേക്ഷ നൽകുകയും ഹൈക്കോടതി പോളിംഗ് സ്റ്റേഷനും പരിസര പ്രദേശവും സിസിടിവി നിരീക്ഷണത്തിൽ ആകുന്നതിനുo പോലീസ് സംരക്ഷണം നൽകുന്നതിനും പാലക്കാട് പോലീസ് സൂപ്രണ്ട് , ഹേമാംബിക നഗർ സർക്കിൾ ഇൻസ്പെക്ടർ , എന്നിവർക്ക് നിർദ്ദേശം നൽകിയതായും എൻ.പ്രേമ കുമാരൻ പറഞ്ഞു.

ഇതിനുപുറമേ ബാങ്കിൻ്റെജനറൽ ബോഡി നടത്തുന്നതിനും അതിനു മെമ്പർമാരുടെ ഹാജർ രേഖപ്പെടുത്തുന്നതിനും ബാങ്ക് ഐഡൻറിറ്റി കാർഡ്, തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ച മറ്റു കാർഡുകളും പരിശോധിക്കുന്നതിനും ഇതെല്ലാം നിരീക്ഷിച്ച് റിപ്പോർട്ട് ചെയ്യുന്നതിനും കേരള ഹൈക്കോടതി പ്രത്യേക നിരീക്ഷകനെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുള്ളതായി വോട്ടർമാർ അറിയണമെന്നും അദ്ദേഹം പറഞ്ഞു.

വ്യാജ വോട്ടർമാർ പിടിക്കപ്പെട്ടാൽ അവർക്ക് തക്കതായ ശിക്ഷ ഉറപ്പാക്കുമെന്നും അത്തരക്കാർ ഒഴിവാകാൻ ശ്രമിക്കണമെന്നും പ്രേമ കുമാരൻ പറഞ്ഞു. പത്രസമ്മേളനത്തിൽ കോൺഗ്രസ് അകത്തേത്തറ മണ്ഡലം പ്രസിഡണ്ട് ജി തങ്കമണി, ബാങ്ക് വൈസ് പ്രസിഡൻറ് കെ സതീഷ് എന്നിവരും പങ്കെടുത്തു.

Advertisment