തേനൂർ എൻഎസ്എസ് വനിതാ സമാജത്തിൻ്റെ നേതൃത്വത്തിൽ സ്വയംസഹായ സംഘം രൂപീകരിച്ചു

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്:  തേനൂർ എൻഎസ്എസ് വനിതാ സമാജത്തിൻ്റെ നേതൃത്വത്തിൽ സ്വയംസഹായ സംഘ രൂപീകരണം താലൂക്ക് യൂണിയൻ സെക്രട്ടറി എൻ. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡൻ്റ് ടി.വി മണികണ്ഠ കുമാർ അദ്ധ്യക്ഷത വഹിച്ചു.

Advertisment

എം.എസ്.എസ് എസ് ജോയിൻ്റ് കോർഡിനേറ്റർ ഹരിദാസ് മച്ചിങ്ങൽ, കരയോഗം സെക്രട്ടറി പി. ജ്യോതി പ്രകാശ്  ആശംസകളർപ്പിച്ച് പ്രസംഗിച്ചു. യോഗത്തിൽ പങ്കെടുത്ത ഏവർക്കും  വനിതാ സമാജം പ്രസിഡൻ്റ്  രാജേശ്വരി ടീച്ചർ  സ്വാഗതം ആശംസിച്ചു. വനിതാ സമാജം സെക്രട്ടറി അനുപമ നന്ദി പ്രകാശിപ്പിച്ചു.

തുടർന്ന് മാനസ സ്വയം സഹായ സംഘം ഭാരവാഹികളായി ജീജ സി.ആർ (പ്രസിഡൻ്റ്), ശ്രീല ആർ (സെക്രട്ടറി), മനു ഭാരതി (ട്രഷറർ), നിഷ. ടി വി (വൈസ് പ്രസിഡൻ്റ്), അനിത .കെ (ജോ: സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

Advertisment