യാത്രക്കാര്‍ക്ക് ഭീഷണിയുയര്‍ത്തി പാലക്കാട് നഗരഹൃദയത്തില്‍ വന്‍ ഗര്‍ത്തം ! ഏറെ നാളായി അധികൃതരുടെ കണ്ണില്‍ പെടാതെ കിടക്കുന്ന ഈ അപകടക്കെണി ഉടന്‍ അടക്കണമെന്നും ആവശ്യം

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്:പാലക്കാട് നഗരത്തിൻ്റെ ഹൃദയത്തിൽ വൻ ഗര്‍ത്തം ! ഉടൻ ഓപ്പറേഷൻ ചെയത് ഓട്ട അടച്ചില്ലെങ്കിൽ ജനങ്ങളുടെ ജീവൻ അപകടത്തിൽ. ടി.ബി റോഡ്, ജി.ബി റോഡ്, മാർക്കറ്റ് റോഡ് എന്നിവ ചേരുന്ന ശകുന്തള ജങ്ങ്ഷനിലെ ഫുട്പാത്തിലാണ് ഈ അപകടകെണി ഏറെ നാളായി അധികൃതരുടെ കണ്ണിൽ പെടാതെ കിടക്കുന്നത്.

Advertisment

publive-image

തുണിക്കടകളും സ്വർണ്ണക്കടകളുമടക്കം ഒട്ടേറെ കടകൾ പ്രവർത്തിക്കുന്നതു കൊണ്ട് കുട്ടികടക്കം കുടുംബസമേതം വരുന്നവർ ഈ കുഴിയിൽ വിഴാന്‍ സാധ്യതയുണ്ട്. അപകടസൂചനയെങ്കിലും സ്ഥാപിക്കാൻ അധികൃതർ കനിവു കാട്ടണമെന്ന് കാൽനടയാത്രക്കാരും പരിസരത്തെ കടക്കാരും പറയുന്നു.

Advertisment