എകെടിഎ ഇരുപത്തിനാലാമത് പാലക്കാട് ജില്ലാ സമ്മേളനം നടത്തി

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്:തയ്യൽ തൊഴിലാളികൾക്ക് 10000 രൂപ മിനിമം പെൻഷൻ നൽകണമെന്ന്ഓൾ കേരള കേരള ടൈലേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എംസി ബാബു പറഞ്ഞു. ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ ഇരുപത്തിനാലാമത് ജില്ലാസമ്മേളനം പാലക്കാട് എൻജിഒ ഹാളിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു എംസി ബാബു. ജില്ലാ പ്രസിഡണ്ട് ടി. വെള്ളായപ്പൻ അധ്യക്ഷനായി.

Advertisment

60 വയസ്സ് പൂർത്തിയായി ക്ഷേമ നിധിയിൽ നിന്നും നിന്നും വിരമിക്കുന്ന തൊഴിലാളികൾക്ക് നൽകിവരുന്ന റിട്ടയർമെൻറ് ആനുകൂല്യം വർധിപ്പിക്കണമെന്നും മൂന്നുകൊല്ലം മുതൽ 30 കൊല്ലം വരെ സീനിയോറിറ്റി ഉള്ളവർക്ക് നൽകിവരുന്നത് മിനിമം പെൻഷൻ ആണ്.

അശാസ്ത്രീയമായ ഈ നിയമം പിൻവലിച്ച് സർവീസ് അനുസരിച്ച് പെൻഷൻ നൽകണമെന്നും തുടർച്ചയായി പെട്രോൾ ഡീസൽ വില വർദ്ധനവ് അംഗിക്കരിക്കാനാവില്ലെന്നും വർദ്ധനവിന് കാരണമായ കേന്ദ്രസർക്കാർ നയം തിരുത്തിക്കൊണ്ട് ജനങ്ങൾക്ക് ആശ്വാസകരമായ സംവിധാനമുണ്ടാകണം എന്നുള്ള പ്രമേയങ്ങൾ സമ്മേളനം പാസാക്കി. എം ഉണ്ണികൃഷ്ണൻ, എൻ പരമേശ്വരൻ, സജീവൻ എന്നിവർ പ്രസംഗിച്ചു.

Advertisment