മുതലമട അബദ്ക്കർ കോളനി നിവാസികളോടുള്ള ജാതി രാഷ്ട്രീയ വിവേചനം അവസാനിപ്പിക്കണം - എസ്‌സി/എസ്‌ടി സംരക്ഷണ മുന്നണി ജനറൽ സെക്രെട്ടറി കെ മായാണ്ടി

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്: മുതലമട അബദ്ക്കർ കോളനി നിവാസികളോടുള്ള ജാതി രാഷ്ട്രീയ വിവേചനം അവസാനിപ്പിക്കണമെന്ന് എസ്‌സി/എസ്‌ടി സംരക്ഷണ മുന്നണി ജനറൽ സെക്രെട്ടറി കെ മായാണ്ടി.

Advertisment

സമരത്തിൽ പങ്കെടുക്കാതെ മാറി നിന്നവർക്ക് ആനുകൂല്യം നിഷേധിക്കുന്ന നടപടി അംഗീകരിക്കില്ലെന്നും കെ മായാണ്ടി വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. അബേദ്ക്കർ കോളനിയിലെ 310 കുടുംബങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ അധികൃതർ തയ്യാറാവണം.

വീടും ഒരേക്കർ ഭൂമിയും അവർക്ക് അനുവദിക്കണം. അബേദ്ക്കർ കോളനിയിലെ ചക്ളിയ, അരുന്ധതി യർ, നായാടി, വേടർ തുടങ്ങിയവർക്കായി പ്രത്യേക പാകേജ് നടപ്പിലാക്കണം. ഗോവിന്ദാപുരം ചപ്പക്കാട് കോളനിയിലെ യുവാക്കളുടെ തിരോധനം സംബന്ധിച്ച് ഇനിയും തെളിവ് ലഭിച്ചിട്ടില്ല.

പ്രതികളെ രക്ഷിക്കുന്ന നിലപാടാണ് അന്വേഷണ ഉദ്യോഗസ്ഥർ ശ്രമിക്കുന്നത്. പ്രതികരിക്കുന്നവരെ ഇന്നും മർദ്ദിക്കുന്ന പ്രകൃത രീതി തുടരുയാണ് ഇതിന് അറുതി വേണമെന്നും കെ മായാണ്ടി പറഞ്ഞു. പ്രസിഡണ്ട് വിജയൻ അമ്പലക്കാടൻ, ഗോപാലകൃഷ്ണൻ പരിത്തിപ്പുള്ളി, ശിവദാസ് തെക്കെ മഠം എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Advertisment