/sathyam/media/post_attachments/Y02bmptj5JcBQyWbcrTZ.jpg)
പാലക്കാട്:പാലക്കാട് നഗര മധ്യത്തിൽ അവശനായ സഹജീവിക്ക് കൈത്താങ്ങായി ട്രാഫിക് പോലീസ്. സുൽത്താൻ പേട്ടയിൽ ഇന്നലെ വൈകീട്ട് 7.30 മണിയോടെയാണ് റോഡ് മുറിച്ചു കടക്കാൻ പോലും കരുത്തില്ലാതെ അവശനായി ഒരാൾ വിഷമിച്ചു നിൽക്കുന്നത് ട്രാഫിക് പോലീസ് രതീഷിന്റെ ശ്രദ്ധയിൽപെട്ടത്.
കൈ കാണിച്ചിട്ടും ഒരു ബസ്സുപോലു൦ നിർത്താതെ പോകുന്നത് കണ്ട് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന രതീഷിന്റെ ഉടനെ തന്നെ അദ്ദേഹത്തിന്റെ അടുത്തെത്തി കാര്യങ്ങൾ ചോദിച്ചറിഞ്ഞു.
തുടർന്ന് അതുവഴി വന്ന ബസ്സ് ജംഗ്ഷനിൽ തന്നെ തടഞ്ഞു നിർത്തി ആളെ ബസ്സിനകത്ത് കയറ്റി സീറ്റിൽ ഇരുത്തുകയും കണ്ടക്ട്ടർക്ക് ബസ് ചാർജ് എടുത്തു കൊടുക്കുകയും ആളെ ലക്ഷ്യസ്ഥാനത്തെത്തിക്കാൻ നിർദ്ദേശം നൽകുകയും ചെയ്തു.
ഈ സംഭവം സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും ശ്രദ്ധിക്കപ്പെടുകയായിരുന്നു. ഇതോടെ പാലക്കാട് ട്രോമാകെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പാലക്കാട് ട്രാഫിക്ക് എൻഫോഴ്‌സ്മെന്റ് യൂണിറ്റിലെ സിവിൽ പോലീസ് ഓഫീസ൪ കെ. രതീഷിനെ മൊമെന്റോ നൽകി ആദരിച്ചു.
പ്രസ്തുത പരിപാടിയിൽ ട്രാഫിക് എസ്ഐ ഷാഹുൽഹമീദ്, എസ്‌സിപിഒമാരായ സുരേഷ്, ശശി, ഷിജു, ട്രോമാകെയർ പ്രസിഡന്റ് ഉണ്ണി വരദം, സെക്രട്ടറി സന്ദീപ് എസ് എന്നിവരും പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us