പാലക്കാട് ജില്ലയിൽ നിന്നും ഹജ്ജിന്‌ അവസരം ലഭിച്ചവർക്കുള്ള സാങ്കേതിക പഠന ക്ളാസ് നടന്നു

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പട്ടാമ്പി: കേരള സംസ്ഥാന ഹജ്ജ് കമ്മറ്റിക്ക് കീഴിൽ ഈ വർഷം പാലക്കാട് ജില്ലയിൽ നിന്നും ഹജ്ജിന്‌ അവസരം ലഭിച്ചവർക്കുള്ള സാങ്കേതിക പഠന ക്ളാസ് ചിത്ര ഓഡിറ്റോറിയത്തിൽ നടന്നു.

Advertisment

സംസ്ഥാന ഹജ്ജ് കമ്മറ്റിയംഗം മുഹമ്മദ് മുഹ്സിൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഹാജിമാർക്ക് പരമാവധി സൗകര്യങ്ങൾ ഒരുക്കാർ ഹജ്ജ് കമ്മറ്റി ശ്രമം തുടർന്ന് കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

നഗരസഭ വൈസ് ചെയർമാൻ ടി.പി. ഷാജി അധ്യക്ഷനായി. ഗവ. സംസ്കൃത കോളേജ് അറബി വിഭാഗം മേധാവി ഡോ.പി. അബ്ദു, മഹല്ല് ഖതീബ് അഷ്കർ മളാഹിരി എന്നിവർ ആശംസകളർപ്പിച്ചു. ജില്ലാ ഹജ്ജ് ട്രൈനർ കെ.പി. ജാഫർ മുഖ്യപ്രഭാഷണം നടത്തി.

ട്രൈനർമാരായ കെ.എം മുനീറുൽ ഹഖ്, പി. അലി മാസ്റ്റർ, എ. ഇ. മുഹമ്മദ് റഫീഖ് ഹാജി, സി. പി. സൈതലവി, സി. എച്ച്. മുഹമ്മദ് ഷാഫി, നൗഷാദ് കുലുക്കല്ലൂർ, പി.നസീമ അലി, കെ. ലൈല ടീച്ചർ, എച്ച്. ഫിറോസ് അലി തുടങ്ങിയവർ സംസാരിച്ചു.

Advertisment