ചെറാട് വനദുർഗ്ഗ ഭഗവതി ക്ഷേത്രത്തിലെ മഹാകുംഭാഭിഷേകത്തിന് തുടക്കമായി

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

Advertisment

മലമ്പുഴ:ചെറാട് വനദുർഗ്ഗ ഭഗവതി ക്ഷേത്രത്തിലെ മഹാകുംഭാഭിഷേകത്തിന് തുടക്കമായി. ഇന്നും നാളെയും മറ്റന്നാളുമാണ് കുoഭാഭിഷേക ചടങ്ങുകൾ നടക്കുന്നത്. ക്ഷേത്രം തന്ത്രി അണ്ടലാടി മന എം.എം.സി.നാരായണൻ നമ്പൂതിരിപ്പാടിൻ്റെ കാർമ്മിത്വത്തിലാണ് പൂജകൾ നടത്തുന്നത്.കണ്ണൻ പട്ടേരിയാണ് മേൽശാന്തി.

ഇന്ന് രാവിലെ 5.30ന് ഗണപതി ഹോമത്തോടെ ആരംഭിച്ചു. ആ ചാര്യവരണം'മഹാ സുദർശന ഹോമം തുടങ്ങിയവയോടെ ആരംഭിച്ചു. വൈകീട്ട് 5ന് അനുജ്ഞാ ബലിയോടെ തുടങ്ങിശയ്യാ മണ്ഡപം ഒരുക്കലോടെ ഇന്ന് അവസാനിക്കും. നാളെ രാവിലെ 5 ന് ആരംഭിച്ച് വൈകീട്ട് പായസ പൂജയോടെ സമാപിക്കും. മറ്റന്നാൾ രാവിലെ 5 ന് മഹാഗണപതി ഹോമത്തോടെ ആരംഭിച്ച് വൈകീട്ട് വിളക്കുപൂജ, ദീപാരാധന തായമ്പക എന്നിവയോടെ സമാപിക്കുന്നു.

കുംഭാഭിഷേക പരിപാടികൾക്ക് രക്ഷാധികാരികളായ അരവിന്ദാക്ഷൻ; വിജയകുമാർ, പ്രസിഡൻ്റ് വിശ്വനാഥൻ, സെക്രട്ടറി ബാബു' ട്രഷറർ മനോജ്, ഓഡിറ്റർ ദിവാകരൻ എന്നിവരടങ്ങുന്ന കമ്മിറ്റികൾ പ്രവർത്തിക്കുന്നു.

Advertisment