ജോസ് ചാലക്കൽ
Updated On
New Update
/sathyam/media/post_attachments/QGPPCOnYAkL3qS77DIuT.jpg)
പാലക്കാട്: ജില്ലാ കളക്ടറുടെ വസതിക്കു മുന്നിലെ ഫുട്പാത്ത് കൈയ്യേറി കച്ചവടവും കാർ പാർക്കിങ്ങും നടത്തുന്നത് അധികൃതർ കണ്ടില്ലെന്നു നടിക്കുന്നു. പി.എം.ജി സ്കൂൾ, വിക്ടോറിയ കോളേജ് തുടങ്ങിയ സ്ഥാപനങ്ങളും കോഴിക്കോട് ഭാഗത്തേക്കുള്ള വാഹനങ്ങൾ പോകുന്ന പ്രധാന റോഡുമാണ് ഇത്.
Advertisment
ഫുട്പാത്തിൽ ഇത്തരം കൈയേറ്റങ്ങൾ നടന്നാൽ കാൽനട യാത്രക്കാർ റോഡിലിറങ്ങി നടക്കുമ്പോൾ വാഹനാപകടം ഉറപ്പാണ്. ബന്ധപ്പെട്ട അധികൃതർ ഇടപെട്ട് ഫുട്പാത്ത് കാൽനടയാത്രക്കാർക്ക് സഞ്ചാരയോഗ്യമാക്കണമെന്നു് കാൽനടയാത്രക്കാർ ആവശ്യപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us