ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update
/sathyam/media/post_attachments/j0MvLF7IFFPntY1YqIMS.jpg)
പാലക്കാട്: അടിപിടിക്കേസിൽ അറസ്റ്റിലായ റിമാൻഡ് പ്രതി ജയിൽ ചാടി.മലമ്പുഴ ജില്ലാ ജയിലിൽ നിന്ന് കുഴൽമന്ദം സ്വദേശി ഷിനോയ് ആണ് ചാടിപ്പോയത്. ജയിൽ വളപ്പിൽ ജോലിയ്‌ക്ക് കൊണ്ടുപോകുമ്പോഴായിരുന്നു ജയിൽ ചാട്ടം. ഇയാൾക്കായി പോലീസ് തെരച്ചിൽ തുടങ്ങി.
Advertisment
പ്രതി തടവ് ചാടിയ സമയത്ത് സമീപത്തുള്ള ട്രാക്ക് വഴി ട്രെയിൻ കടന്നു പോയിരുന്നു. ഇയാൾ ഇതിൽ കയറി രക്ഷപെട്ടോ എന്ന സംശയവും നിലനിൽക്കുന്നുണ്ട്.
കുടുംബ വഴക്കിനിടെ ബന്ധുക്കളെ ആക്രമിച്ച കേസിലാണ് ഷിനോയ് കഴിഞ്ഞ ഏപ്രിലിൽ അറസ്റ്റിലായത്.ജാമ്യം എടുക്കാൻ ആളില്ലാതെ വന്നതോടെ റിമാൻഡ് തുടരുകയായിരുന്നു.മദ്യപിച്ചു വീട്ടിൽ സ്ഥിരം വഴക്ക് ഉണ്ടാക്കുന്ന ആളാണ് ഷിനോയെന്നാണ് വിവരം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us