അദ്ധ്യാപകർ പുരോഹിതർക്ക് തുല്യം: റിട്ട. ജസ്റ്റീസ് എം.എൻ കൃഷ്ണൻ

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്: ഓരോ അദ്ധ്യാപകരും പുരോഹിതർക്കും ദേവാലയത്തിനും തുല്യമാണെന്നും അക്ഷരഭ്യാസത്തിനോടൊപ്പം തന്നെനല്ല ജീവിതം നയിക്കാനുള്ള അനുഭവപാഠങ്ങളും കുട്ടികളെ പഠിപ്പിക്കുന്നവരാണ് അദ്ധ്യാപകരെന്ന് മുൻ കേരള ഹൈകോടതി ജഡ്ജിജി എം. എൻ. കൃഷ്ണൻ.

Advertisment

സമഗ്ര വെൽനസ്സ്എഡ്യൂക്കേഷൻ സൊസൈറ്റി സംഘടിപ്പിച്ച റിട്ടേർഡ് അദ്ധ്യാപകരെ ആദരിക്കൽ ചടങ്ങായ സ്നേഹാദരം 2022 ജില്ലാ പഞ്ചായത്തു ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഔദ്യോതീക ജീവിതത്തിൽ നിന്നു് വിരമിച്ചാലും ജീവിതത്തിലെ മറ്റു കാര്യങ്ങളിൽ സജീവമായി മനസ്സിനേയും ശരീരത്തേയും സജീവമാക്കണമെന്നും എം.എൻ. കൃഷ്ണൻ ഉപദേശിച്ചു.

സമഗ്ര വെൽനെസ് എ ഡ്യൂക്കേഷൻസൊസൈറ്റി പ്രസിഡൻ്റ് സണ്ണി മണ്ഡപത്തികുന്നേൽ അദ്ധ്യക്ഷനായി. റിട്ടേർഡ് ജീവിതം എങ്ങിനെ ആസ്വാദകരമാക്കാം എന്ന വിഷയത്തിൽ സ്വാമിജി തസ്മൈ രഞ്ജിത്ത് ക്ലാസെടുത്തു.

എഴുതാം പൊരുതാം എന്ന പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.ബിനു മോൾ നിർവ്വഹിച്ചു. ഡോ: പ്രസാദിലൂടെ രോഗമുക്ത്തി നേടിയവരുടെ അനുഭവങ്ങളടങ്ങിയ ഗ്രന്ഥം ജസ്റ്റീസ് എം.എൻ.കൃഷ്ണൻ, കെ.ബിനു മോൾ എന്നിവർ ചേർന്ന് ഗുരുജിതസ്മൈ രഞ്ജിത്തിനു നൽകി പ്രകാശനം ചെയ്തു.

വിദ്യാർത്ഥികളെ അനുമോദിക്കൽ, പാവപ്പെട്ട വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണം എന്നിവ ഡോ: ഫിറോസ് ഖാൻ നിർവ്വഹിച്ചു .സെക്രട്ടറി ജോസ് ചാലക്കൽ സ്വാഗതം പറഞ്ഞു. മുണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സജിത ആശംസകളർപ്പിച്ചു. കൺവീനർമാരായ വിശ്വംഭരൻ, കൃഷ്ണൻകുട്ടി കുനിശ്ശേരി: സേതുമാധവൻ: അജയ് കുമാർ, സായൂജ് എന്നിവർ നേതൃത്വം നൽകി.

Advertisment