ബയോഡൈവേഴ്സിറ്റി പ്രവർത്തനങ്ങൾ പഠിക്കാൻ ആന്ധ്ര സംഘം അകത്തേത്തറ ഗ്രാമപഞ്ചായത്തിൽ സന്ദർശനം നടത്തി

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്:ആന്ധ്രപ്രദേശ് സംസ്ഥാനത്തെ ജൈവവൈവിധ്യ ബോർഡിൽനിന്ന് സംസ്ഥാന കോർഡിനേറ്റർ ഡോക്ടർ വരലക്ഷ്മി യുടെ നേതൃത്വത്തിൽ ആന്ധ്രാപ്രദേശിൽ നിന്നും 15 അംഗ സംഘം വെസ്റ്റേൺ ഗാട്ടസിനെയും - പാലക്കാടിന്റെ ജൈവ വൈവിധ്യത്തെക്കുറിച്ചും, അകത്തേത്തറ ബയോഡൈവേഴ്സിറ്റി മാനേജ്മെൻറ് കമ്മിറ്റിയുടെ ആശയങ്ങളും നടപ്പിലാക്കിവരുന്ന പരിപാടികളെക്കുറിച്ച് മനസ്സിലാക്കുന്നതിനും പരസ്പരം പഠിക്കുന്നതിനും അറിവുകൾ പങ്കു പങ്കുവയ്ക്കുന്നതിനും അകത്തേത്തറ ഗ്രാമപഞ്ചായത്തിൽ സന്ദർശനം നടത്തി.

Advertisment

തുടർന്നുനടന്ന ചർച്ചകളിലും സെമിനാറിലും പാലക്കാട് ജൈവവൈവിധ്യബോർഡ് ജില്ലാ കോഡിനേറ്റർ ബാബു ബോണവെഞ്ചർ,പാലക്കാട് ഡി.എഫ് .ഒ കുറ ശ്രീനിവാസ്, അകത്തേത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുനിത അനന്തകൃഷ്ണൻ, സെക്രട്ടറി പ്രീത അനിരുദ്ധ്, ബയോഡൈവേഴ്സിറ്റി മാനേജ്മെൻറ് കമ്മിറ്റി മെമ്പർമാർ അഡ്വ. ലിജോ പനങ്ങാടൻ, സതീഷ് പുളിക്കൽ എന്നിവർ പങ്കെടുത്തു.

Advertisment