പാലക്കാട് സാഹിത്യ പരിഷത്ത് പുരസ്കാരം നോവലിസ്റ്റ് ജോർജ്‌ദാസിന് 

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്:അർഹരായ എഴുത്തുകാരെ കണ്ടെത്തി ആദരിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന പാലക്കാട് സാഹിത്യപരിഷത്തിന്റെ പ്രഥമ പുരസ്കാരത്തിന് നോവലിസ്റ്റ് ജോർജ്‌ദാസ് അർഹനായി.

Advertisment

ജോർജ്‌ദാസിന്റെ 'യാദാസ്ത്' എന്ന നോവലിനാണ് പുരസ്കാരം. കഴിഞ്ഞ പത്തുവർഷത്തിനിടയിൽ പുറത്തിറങ്ങിയ കൃതികളിൽ പാലക്കാടിന്റെ ചരിത്രാഖ്യായികയായി മാറിയ പുസ്തകമാണ് "യാ താദാസ്ത് "മിത്തും ഫോക്ലോറും ചരിത്രവും ഇഴചേരുന്ന അപൂർവ്വ ചാരുത ഈ കൃതിയെ വേറിട്ടു നിർത്തുന്നു എന്ന് പാലക്കാട് സാഹിത്യപരിഷത്ത് വിലയിരുത്തുന്നു.

25,001 രൂപ ക്യാഷ് പ്രൈസും, ഫലകവും, സാക്ഷ്യപത്രവും ഉൾപ്പെടുന്ന പുരസ്കാരം 21-ശനിയാഴ്ച ഉച്ചയ്ക്കുശേഷം 2.30 ന് പാലക്കാട് ഹോട്ടൽ ഗസാലയിൽ നടത്തുന്ന സാംസ്കാരിക സമ്മേളനത്തിൽ നൽകുന്നതാണെന്ന് പാലക്കാട് സാഹിത്യപരിഷത്ത് ചെയർപേഴ്സൺ ഡോ. പാർവ്വതി വാര്യർ അറിയിച്ചു.

Advertisment