/sathyam/media/post_attachments/YDYkvDa7qOrBNrXokL0P.jpg)
പാലക്കാട്: പാലക്കാട്ടെ രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ശാന്തി സൗഹാർദ സന്ദേശവുമായി പ്രമുഖ ഗാന്ധിയൻ ഡോ: പി.വി.രാജഗോപാലിന്റെ നേതൃത്വത്തിൽ ജില്ലയിൽ കൊല ചെയ്യപെട്ട സജ്ജിത്തിന്റെയും സുബൈറിന്റെയും ശ്രീനിവാസന്റെയും വീടുകൾ സന്ദർശിച്ചു.
പാലക്കാട്, ആലത്തൂർ, എലപ്പുള്ളി, പൊൽപ്പുള്ളി, കടമ്പഴിപ്പുറം, തുടങ്ങിയ സ്ഥലങ്ങളിൽ നടന്ന സൗഹൃദ്ദയോഗങ്ങളിൽ അദ്ദേഹം പങ്കെടുത്തു. വിവിധ മേഖലകളിലെ ആളുകളുമായി കൂടിക്കാഴ്ച നടത്തി.
സമാധാന പ്രവർത്തനങ്ങൾ എന്തെങ്കിലും അനിഷ്ട സംഭവം ഉണ്ടാകുമ്പോൾ മാത്രം നടത്തേണ്ട ഒന്നല്ല ശാന്തി പ്രവർത്തനമെന്നും ശാന്തി സമാധാന പ്രവർത്തനങ്ങൾക്കായ് ശാന്തി സേനാ പരിശീലനം നൽകി സമാധാന പ്രവർത്തകരുടെ കൂട്ടായ്മയ്ക്ക് രൂപം നൽകണമെന്നുംഅദ്ദേഹം അഭിപ്രായപ്പെട്ടു.
ജിൽ രാജഗോപാൽ, വിളയോടി വേണുഗോപാൽ,സന്തോഷ് മലമ്പുഴ, വി.എം പവിത്രൻ, മോഹൻകുമാർ, കെ.എ സുലൈമാൻ, റഹീം ഒലവക്കോട്, ശ്രീനാഥ്, സ്വാമി നാരായണദാസ്, ജെ.എസ്. അരുൺ, റയ്മണ്ട് ആൻറണി, എസ് കൃഷ്ണകുമാർ, അശോകൻ നെന്മാറ, അഖിലേഷ് കുമാർ, വി.ചന്ദ്രൻ, ഉഷാദേവി എന്നിവർ യാത്രയിൽ അദ്ദേഹത്തെ അനുഗമിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us