/sathyam/media/post_attachments/MwWPWKRH6xQmGkVhGt6B.jpg)
പാലക്കാട്: പാലക്കാട് നഗരസഭയുടെ സെക്രട്ടറി ബഹുമാനിക്കപ്പെടേണ്ടവനെന്ന് പൗരനെ ഓർമ്മിപ്പിച്ച് നഗരസഭയുടെ കത്ത്. സർ/മാഡം അഭിസംബോധനയുമായി ബന്ധപ്പെട്ട് പരാതിക്കാരന്റെ വാദം കേൾക്കുന്നതിന് നല്കിയ കത്തിലാണ് സെക്രട്ടറി ബഹുമാനിക്കപ്പെടേണ്ട വ്യക്തിത്വമാണെന്ന് സെക്രട്ടറി തന്നെ ഓർമ്മിപ്പിക്കുന്നത്.
ബഹുമാനിക്കപ്പെടേണ്ടവരുടെ പട്ടിക നാളിതുവരെ തയ്യാറാക്കിയിട്ടില്ലെന്ന് പൊതുഭരണ വകുപ്പ് രേഖ മൂലം വ്യക്തമാക്കിയിട്ടും 'ബഹുമാനപ്പെട്ട' ഉൾപ്പടെയുള്ള വിശേഷണ പദങ്ങൾ ഉപയോഗിക്കുന്നതിലൂടെ നഗരസഭ സെക്രട്ടറിയായ പൊതുജനസേവകൻ ബഹുമാനിക്കപ്പെടേണ്ടവനും ആദരിക്കപ്പെടേണ്ടവരുമാണെ സന്ദേശം സമൂഹത്തിന് ബോധപൂർവ്വം പകർന്നു നല്കുകയാണ്.
പൊതുജന സേവകരെ ഇത്തരം വിശേഷണ പദപ്രയോഗങ്ങൾ ഉപയോഗിച്ച് അഭിസംബോധന ചെയ്യുന്നതിലൂടെ സമൂഹത്തിൽ വിധേയത്വ മനോഭാവവും അടിമ ബോധവുമാണ് സൃഷ്ടിക്കപ്പെടുന്നത്.
/sathyam/media/post_attachments/Rhc0lveuGakmOQsDGKis.jpg)
ബഹുമാനമെന്നത് രണ്ടോ രണ്ടിൽ കൂടുതൽ വ്യക്തികളോ കണ്ടു മുട്ടുമ്പോൾ, ഇടപഴകുമ്പോൾ, സ്വഭാവികമായി രൂപപ്പെടേണ്ടതാണ്. അതാണ് പരസ്പര ബഹുമാനം. അടിച്ചേൽപ്പിക്കേണ്ടതല്ല ബഹുമാനം.
സർക്കാർ നോട്ടീസുകളിൽ ബഹുമാനം രേഖപ്പെടുത്തി നല്കുമ്പോൾ അത് അധികാരത്തിന്റെ ഓർമ്മപ്പെടുത്തലാവുന്നു. പൊതുജന സേവകർ നിർബന്ധമായും അദരിക്കപ്പെടേണ്ടവരും ബഹുമാനിക്കപ്പെടേണ്ടവരാമന്നെന്ന തോന്നലുണ്ടാക്കുന്നു. രാജഭരണത്തിന്റെ ഓർമ്മപ്പെടുത്തലാവുകയാണ് ഓരോ സർക്കാർ നോട്ടീസും.
ബഹുമാനിക്കപ്പെടേണ്ടവനാണ് സെക്രട്ടറിയെന്ന പരാമർശവും 'ടിയാൻ ' എന്ന നിർജ്ജീവ വസ്തു വിശേഷണവും 'ഹാജരാകണമെന്ന' അധികാര പദവും തിരുത്തി പുതിയ നോട്ടീസ് നൽകിയെങ്കിൽ മാത്രമെ പരാതിക്കാരനായ ഞാൻ സെക്രട്ടറിക്ക് മുന്നിലെത്തി എന്റെ വാദം അവതരിപ്പിക്കുകയുള്ളു എന്ന് വ്യക്തമാക്കി പരാതിക്കാരൻ ബോബൻ മാട്ടുമന്ത നഗരസഭക്ക് മറുപടി നല്കി.
ഒറ്റപ്പാലം സബ്ബ് കലക്ടർ 'ഹാജരാവണം' എന്ന് കത്ത് നല്കിയതിനെതിരെ സൗഹൃദ പദങ്ങൾ ഉപയോഗിക്കണമെന്ന നിർദ്ദേശം സർക്കാർ സബ് കലക്ടർക്ക് നല്കിയിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us