/sathyam/media/post_attachments/wgSbp7OcC9DChgxJQzlR.jpg)
പാലക്കാട്:പാലക്കാട് താലൂക്ക് വെണ്ണക്കര എൻഎസ്എസ് കരയോഗം വനിതാ സമാജം തെരഞ്ഞെടുപ്പു പൊതുയോഗവും സ്വയം സഹായ സംഘ രൂപീകരണവും താലൂക്ക് യൂണിയൻ വൈസ് പ്രസിഡൻ്റ് എം. ദണ്ഡപാണി ഉദ്ഘാടനം ചെയ്തു.
കരയോഗം പ്രസിഡൻ്റ് കെ.ബി ദേവരാജൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. യുണിയൻ ഭരണ സമിതി അംഗം പി.സന്തോഷ് കുമാർ, എംഎസ്എസ്എസ് ജോയിൻ്റ് കോർഡിനേറ്റർ ഹരിദാസ് മച്ചിങ്ങൽ, നഗരസഭാംഗം വനിത , വി.കലാധരൻ എന്നിവർ ആശംസകളർപ്പിച്ച് പ്രസംഗിച്ചു.
വനിതാ സമാജം സെക്രട്ടറി ശാന്ത സദാനന്ദൻ പ്രവർത്തന റിപ്പോർട്ടും വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. യോഗത്തിൽ പങ്കെടുത്ത ഏവർക്കും വനിതാ സമാജം യുണിയൻ സെക്രട്ടറി വി. നളിനി സ്വാഗതം ആശംസിച്ചു, എൻ. ഗിരിജ നന്ദി പ്രകാശിപ്പിച്ചു. വനിതാ സമാജം ഭാരവാഹികളായി വി. നളിനി (പ്രസിഡൻ്റ്), എൻ.ഗിരിജ (വൈ. പ്രസിഡന്‍റ്), ശാന്താ സദാനന്ദൻ (സെക്രട്ടറി), എം. സുനിത (ജോ. സെക്രട്ടറി), രാധാ ഗംഗാധരൻ (ട്രഷറർ), എന്നിവരെ തെരഞ്ഞെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us