സീനിയർ ചേംബർ ഇന്റർനാഷണൽ പാലക്കാട് ലീജിയന്‍ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

സീനിയർ ചേംബർ ഇന്റർനാഷണൽ പാലക്കാട് ലീജിയനിന്റെ സ്ഥാനോഹരണ ചടങ്ങിൽ മുൻ ദേശീയ പ്രസിഡന്റ്‌ ബി. ജയരാജൻ സംസാരിക്കുന്നു

Advertisment

പാലക്കാട്: സീനിയർ ചേംബർ ഇന്റർനാഷണൽ പാലക്കാട് ലീജിയന്റെ 2022-23 വർഷത്തെ ഭാരവാഹികൾ സ്ഥാനമേറ്റു. സ്ഥാനോഹരണ ചടങ്ങിൽ സീനിയർ ചേംബർ ഇന്റർനാഷണൽ മുൻ ദേശീയ പ്രസിഡന്റ്‌ ബി. ജയരാജൻ മുഖ്യാഥിതി ആയിരുന്നു.

ദേശീയ വൈസ് പ്രസിഡന്റ്‌ ആഗസ്റ്റിൻ ബി ഫ്രാൻസിസ് മുഖ്യ പ്രഭാഷണം നടത്തി. മുൻ പ്രസിഡന്റ്‌ എം. നന്ദകുമാറിന്റെ അധ്യക്ഷ തയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി കെ.ദേവദാസ് റിപ്പോർട്ട്‌ അവതരിപ്പിച്ചു.

ദേശീയ കോർഡിനേറ്റർ മാരായ അഡ്വ. എസ്. ടി. സുരേഷ്, പ്രൊഫ. എ. മുഹമ്മദ്‌ ഇബ്രാഹിം, മുൻ സെക്രട്ടറി ജനറൽ പി. പ്രേംനാഥ്, സി. ബാലകൃഷ്ണൻ. പി. രഘുനന്ദനൻ, ബി. രാജേന്ദ്രൻ നായർ, ജയശ്രീ ബാലകൃഷ്ണൻ, ഡി. അജിത്, രമാ സുരേഷ്, രാജി അജിത് എന്നിവർ സംസാരിച്ചു. പ്രൊജക്റ്റ്‌ ഡയറക്ടർ സി.ടി. ലിൻസൺ സ്വാഗതവും. ടി. ശ്രീധരൻ നന്ദിയും പറഞ്ഞു.

ഭാരവാഹികൾ: സി. ടി. ലിൻസൺ (പ്രസിഡന്റ്‌), എം. ജാഫറലി (വൈസ് പ്രസിഡന്റ്‌), കെ. ദേവദാസ് (സെക്രട്ടറി), പി. സുരേഷ് കുമാർ (ജോയിന്റ് സെക്രട്ടറി), പി. പ്രേംനാഥ് (ഖജാൻജി), ഡി. അജിത്, പി. വിജയഭാനു, ടി. അനൂപ് കുമാർ, അഡ്വ. ജി. ജയചന്ദ്രൻ, ടി. ശ്രീധരൻ (നിർവാഹക  സമിതി അംഗങ്ങൾ).

Advertisment