/sathyam/media/post_attachments/hVxGJUnzAMauSWD9M4eV.jpg)
പാലക്കാട്: ഭർത്താവിന്റെ അമ്മാവൻ ഭർത്താവിനെ വിവാഹ മോചനത്തിന് നിർബന്ധിക്കുന്നതായി ആരോപണം. കോടികളുടെ സ്വത്തുക്കൾ തട്ടിയെടുത്ത അമ്മാവൻ വധഭീഷണി മുഴക്കുന്നതായും ഭർതൃമതിയുടെ ആരോപണം.
പാലക്കാട് കയറാംകോട് നാമ്പുള്ളിപുര തെങ്ങുംപള്ളയിൽ റീനമ്മ തോമസാണ് വാർത്താ സമ്മേളനത്തിൽ ഭർത്താവ് ഫ്രെഡിക്കിന്റെ അമ്മാവനെതിരെ ആരോപണമുന്നയിച്ചത്.
ഫെഡ്രിക്കിന്റെ അമ്മാവൻ ആഡ്രൂസ്, ആഡ്രൂസിന്റെ മക്ൾ ഹാലി, ഹാലിയുടെ ഭർത്താവ് പാർത്ഥസാരഥി എന്നിവർ ചേർന്നാണ് കോടികളുടെ സ്വത്ത് തട്ടിയെടുത്തത്. കോയമ്പതൂർ കലട്രേറ്റിന് സമീപമുള്ള 6 കോടിയുടെ സ്വത്താണ് ഇവർ തട്ടിയെടുത്തത്.
ഫെഡ്രിക്കിന്റെ അമ്മയുടെ മരണശേഷമാണ് സ്വത്തുക്കൾ കൈക്കലാക്കിയത്. സ്വത്തുക്കൾ കൈക്കലാക്കിയതിന് ശേഷം വിവാഹ മോചനം നടത്താൻ ഫെഡ്രിക്കിനെ ഇവർ നിർബന്ധിക്കുകയാണ്.
വിവാഹ മോചനം നടത്തിയിലെങ്കിൽ വധിക്കുമെന്ന് ഭീഷണിയും ഇവർ നിരന്തരം നടത്തുന്നുണ്ട്. കഴിഞ്ഞ 14 വർഷമായി താനും മക്കളും പീഡനം അനുഭവിക്കുകയാണെന്നും വിവാഹ മോചനത്തെ അംഗീകരിക്കിലെന്നും റീനാമ തോമസ് പറഞ്ഞു. മക്കളായ കരോളിൻ, ഡയാന എന്നിവരും റീനമ്മ തോമസിനൊപ്പം വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us