ബിജെപി സംസ്ഥാന സെക്രട്ടറി സി. കൃഷ്ണകുമാറിന്റെ വീടിന് സമീപം നായയെ വെട്ടികൊന്ന നിലയിൽ കണ്ടെത്തി

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്: ബിജെപി സംസ്ഥാന സെക്രട്ടറി സി. കൃഷ്ണകുമാറിന്റെ വീടിന് സമീപം നായയെ വെട്ടികൊന്ന നിലയിൽ കണ്ടെത്തി. സംഭവത്തിന് പിന്നിൽ തീവ്രവാദ സംഘടനെയെന്ന് ആരോപണം. വിക്ടോറിയ കോളേജിന്ന് പിൻവശം കൃഷ്ണകുമാറിന്റെ തൊറപ്പാളയത്തെ തറവാട്ടു വീട്ടിന് സമീപമാണ് നായയെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്.

Advertisment

നായ കൊല്ലപ്പെട്ടത് പരിസര വാസികളുടെ ശ്രദ്ധയിലാണ് ആദ്യം പതിഞ്ഞത്. പരിസരത്തു തന്നെ അലഞ്ഞുതിരിഞ്ഞു നടന്നിരുന്ന നായയെയാണ് മാരകായുധമുപയോഗിച്ച് കൊലപ്പെടുത്തിയത്. എസ്‌ഡിപിഐ, ആര്‍എസ്എസ്  പ്രവർത്തകരുടെ കൊലപാതകത്തിന് പിന്നാലെ ജില്ലയിലെ ബിജെപി ജനപ്രതിനിധികൾക്ക് ഊമ കത്തുകൾ ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൃഷ്ണകുമാറിന്റെ തറവാട് വീടിനോട ചേർന്ന് നായയുടെ കൊലപാതകം നടന്നത് .

നായയുടെ കൊലക്ക് പിന്നിൽ രാഷ്ട്രീയ മുണ്ടൊയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. പരിസരത്തെ സിസിടിവികളും പോലീസ് പരിശോധിക്കും. സംഭവത്തിന് പിന്നിൽ തീവ്രവാദ സംഘടനയാണെന്ന് ബിജെപി കൗൺസിലർ ശശികുമാർ ആരോപിച്ചു. സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.

Advertisment