/sathyam/media/post_attachments/CKO3Me3J1ulLRwvEQVF9.jpg)
പാലക്കാട്: ജനകീയ താൽപര്യങ്ങളല്ല സ്വാർത്ഥ താൽപര്യങ്ങളാണ് നഗരസഭ ഭരണ സമിതിയെ നിയന്ത്രിക്കുന്നതെന്ന് നാഷണൽ യുവ ജനതാദൾ സംസ്ഥാന പ്രസിഡണ്ട് അഡ്വ:. രാമദാസ്.
പദ്ധതി രേഖ തയ്യാറാക്കി പൊതു ജനത്തെ വഞ്ചിക്കുകയാണ് നഗരസഭ ഭരണാധികാരികൾ ചെയ്യുന്നതെന്നും അഡ്വ. രാമദാസ് പറഞ്ഞു. മുൻസിപ്പൽ ബസ് സ്റ്റാൻഡ് നിർമാണം നടത്താത്തതിൽ പ്രതിഷേധിച്ച് നാഷണൽ ജനതാദൾ ആരംഭിച്ച അനിശ്ചിത കാല സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അഡ്വ. രാമദാസ്.
മഴയത്തും വെയിലത്തും ജനങ്ങൾ ദുരിതമനുഭവിക്കട്ടെ എന്ന മനോഭാവമാണ് നഗരസഭ ഭരണാധികാരികളെ നയിക്കുന്നത്. സ്വകാര്യ ലാഭമില്ലാത്ത പദ്ധതികളെ അവജ്ഞയോടെയാണ് നഗരസഭ സമീപിക്കുന്നത് 2019 ൽ തകർന്ന ബസ്സ്റ്റാഡിൽ ഒരു നിർമ്മാണ പ്രവർത്തനവും നടത്താത്തത് ഇതിന് തെളിവാണ്.
താൽകാലിക ഷെൽട്ടർ പണിയാൻ എം.പി. വി.കെ ശ്രീകണ്ഠൻ 2 കോടി അനുവദിചിട്ടും നഗരസഭ ജനങ്ങളെ കുറിച്ച് ചിന്തിച്ചിട്ടില്ല. സമൂഹത്തിന്റെ അടിസ്ഥാന ആവശ്യമായ ഗതാഗത സൗകര്യത്തെ പോലും നിരാകരിക്കുന്ന പാലക്കാട് നഗരസഭ ഭരണത്തിനെതിരെ ജനകീയ പ്രക്ഷോഭം കൂടുതൽ ശക്തിയാർജിക്കണമെന്നും അഡ്വ. രാമദാസ് പറഞ്ഞു.
നാഷണൽ ജനതാ ദൾ മണ്ഡലം പ്രസിഡഡ് സുജിത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ല സെക്ടറി കെ.എസ്. ജയിംസ്, വനിതാ വിഭാഗം സംസ്ഥാന സെക്രട്ടറി നൗഫിയ നസീർ, വിൻസന്റ്, കെ.പി. നൈനാൻ, നാരായണൻ കുട്ടി എന്നിവർ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us