പാലക്കാട് ജൂനിയർ റെഡ്ക്രോസിൻ്റെ ആഭിമുഖ്യത്തിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച പുതുനഗരം എം.എച്ച്.എസ് ഹൈസ്കൂളിലെ ജെ.ആർ.സി കൗൺസിലറും ജില്ലാ വൈസ് പ്രസിഡൻറുമായ എ. റംലാബീവിയെ ആദരിച്ചു

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്: ലഹരി വിരുദ്ധ ബോധവത്ക്കരണം, പച്ചക്കറി തോട്ടം, സമൂഹത്തിൽ ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്കും മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കും സഹായം എന്നീ മേഖലകളിൽ ജൂനിയർ റെഡ്ക്രോസിൻ്റെ ആഭിമുഖ്യത്തിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച പുതുനഗരം എം.എച്ച്.എസ് ഹൈസ്കൂളിലെ ജെ.ആർ.സി കൗൺസിലറും ജില്ലാ വൈസ് പ്രസിഡൻറുമായ എ. റംലാബീവിയെ വിദ്യാഭ്യാസ ഉപഡയറക്ടർ കെ. കൃഷ്ണൻ ആദരിച്ചു.

Advertisment

ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി ജില്ലാ ചെയർമാൻ യു. കൈലാസ മണി അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗവും ജെ.ആർ.സി. ജില്ലാ പ്രസിഡൻ്റുമായ എം. ദണ്ഡപാണി, ജില്ലാ കോ. ഓഡിനേറ്റർ കെ.എം ശീധരൻ. അനിത, ജിജി, ജെ.ആർ.സി നിതിന്‍ ഡി. നായര്‍ എന്നിവർ പ്രസംഗിച്ചു.

Advertisment