'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം പാലക്കാട് ജില്ലാ ജയിലിൽ നടന്നു

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം പച്ചക്കറിവിത്തുകൾ ജയിൽ സൂപ്രണ്ടിനു നൽകിക്കൊണ്ടു് മലമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സുമലത മോഹൻദാസ് നിർവ്വഹിക്കുന്നു

Advertisment

മലമ്പുഴ:കേരളത്തിൽ എല്ലാ കുടുംബങ്ങളിലും കാർഷിക സംസ്കാരം ഉണർത്തുക; കേരളത്തെ ഭക്ഷ്യ സ്വയംപര്യാപ്തതയിൽ എത്തിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ കൃഷി വകുപ്പിൻ്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ കേരളത്തിൽ നടപ്പാക്കുന്ന "ഞങ്ങളും കൃഷിയിലേക്ക് '' എന്ന പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം പാലക്കാട് ജില്ല ജയിലിൽ നടന്നു.

മലമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സുമലത മോഹൻദാസ് ജയിൽ സൂപ്രണ്ട് കെ.എസ് ശ്രീജിത്തിന് പച്ചക്കറിവിത്തുകൾ നൽകിയാണ് ഉദ്ഘാടനം ചെയ്തത്.

കൃഷി ഓഫീസർ അപർണ്ണ, ഡെപ്യൂട്ടി സൂപ്രണ്ട് മിനിമോൾ, അസിസ്റ്റൻറ് സൂപ്രണ്ടുമാരായ അജുമോൻ, അപ്പുകുട്ടി, മുരളീധരൻ, സതീഷ് ബാബു, എ.പി.ഒമാരായ മുരളീകൃഷ്ണൻ, ഷെയ്ക് മുജീബ് റഹ്മാൻ, എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

വിവിധയിനം കൃഷി ചെയതുകൊണ്ട് പ്രശസ്തിയാർജ്ജിച്ച സ്ഥാപനമാണ് പാലക്കാട് ജില്ലാ ജയിൽ. ഇവിടേക്ക് ആവശ്യമായ പച്ചക്കറി എടുത്തതിനു ശേഷമുള്ള പച്ചക്കറികൾ വിറ്റുകൊണ്ട് നല്ലൊരു തുക സർക്കാരിലേക്ക് ജയിലിൽ നിന്നും പലതവണ നൽകിയിട്ടുണ്ട്.

Advertisment