മാനവ രാശിയുടെ കണ്ണ് തുറപ്പിക്കാൻ മാന്ത്രികരുടെ കണ്ണുകൾ മൂടികെട്ടിയുള്ള ബൈക്ക് യാത്ര

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പട്ടാമ്പി: മാനവ രാശിയുടെ കണ്ണ് തുറപ്പിക്കാൻ മാന്ത്രികരുടെ കണ്ണുകൾ മൂടികെട്ടിയുള്ള ബൈക്ക് യാത്ര. പാലക്കാട്‌ മാജിക്‌ മിഷൻ സംഘടിപ്പിക്കുന്ന 'വർഗീയതയ്ക്കും, വംശീയതയ്ക്കുമെതിരെ മനുഷ്യന്റെ ജീവനും രക്തവും പവിത്രമാണ് ' എന്ന സന്ദേശത്തിന്‍റെ പ്രചരണാര്‍ത്ഥം കണ്ണുകള്‍ മൂടിക്കെട്ടി മാന്ത്രികര്‍ ബൈക്ക് യാത്ര നടത്തി. പ്രശസ്ത മാന്ത്രികൻ കുമ്പിടി രാധാകൃഷ്ണനിൽ നിന്നും ഫ്ലാഗ് ഏറ്റുവാങ്ങി പ്രസിഡന്റ്‌ ഉപേന്ദ്ര പാലക്കാട്‌ ഫ്ലാഗ് ഓഫ്‌ ചെയ്തു.

Advertisment

publive-image

മാന്ത്രികരുടെ കണ്ണുകൾ മൂടികെട്ടിയുള്ള മാന്ത്രികപ്രകടനം കാണികൾക്ക് വിസ്മയമായി. സലാം വല്ലപ്പുഴ, ഷഹബാസ് ഖാൻ ചെർപ്പുളശ്ശരി, രവീന്ദ്രൻ പട്ടാമ്പി, അശോക് പെ രുമുടിയൂർ, ജഷീർ ബാബു കൊപ്പം, എന്നീ മാന്ത്രികർ പട്ടാമ്പി കൽപക സ്ട്രീറ്റ് മുതൽ എസ്എന്‍ജിഎസ് കോളേജ് വരെയാണ് കണ്ണുകൾ മൂടി കെട്ടി സന്ദേശയാത്രനടത്തിയത്.

publive-image

മാസ്മര -2022 മെയ്‌ 22ന് പട്ടാമ്പിയിൽ നടക്കുന്ന അഖില കേരള മാജിക്‌ കൺവെൻഷന്റെ ഭാഗമായിട്ടാണ് ഈ സാഹസികമായാജാലം. മാസ്മര -2022 കൺവെൻഷൻ ലോകപ്രശസ്ത മാന്ത്രികൻ പി.എം മിത്ര ഉത്ഘാടനം നിർവഹിക്കും.

Advertisment