ചാലിശ്ശേരിയിൽ ആൾമറയില്ലാത്ത കിണറ്റിൽ വീണ പശുവിനെ രക്ഷപ്പെടുത്തി

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്:ചാലിശ്ശേരിയിൽ ആൾമറയില്ലാത്ത കിണറ്റിൽ വീണ പശുവിനെ രക്ഷപ്പെടുത്തി. ചാലിശ്ശേരി പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ അരിക്കാട്ടയിൽ മുഹമ്മദ്‌ കുട്ടിയുടെ ഒഴിഞ്ഞ പറമ്പിലെ കിണറ്റിലാണ് ശനിയാഴ്ച രാവിലെ പത്തര മണിയോടെയാണ് പശു വീണത്.

Advertisment

പാറമ്മൽ നൗഫലിന്റെ ഉടമസ്ഥതയിൽ ഉള്ളതാണ് പശു. പശുവിനെ കെട്ടിയിരുന്ന കയർ അഴിഞ്ഞപ്പോൾ പുല്ല് തിന്നാനായി നടന്നു നീങ്ങിയ പശു ആൾമറയില്ലാത്ത കിണറ്റിൽ വീഴുകയായിരുന്നു.

രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ കിണറ്റിൽ ഇറങ്ങി രക്ഷാപ്രവർത്തനം തുടങ്ങുകയും, വിവരം അറിഞ്ഞ ഉടൻ പഞ്ചായത്ത്‌ കോർഡിനേറ്റർ പ്രദീപ്‌ ചെറുവശ്ശേരി ഫയർ ഫോഴ്സിനെ വിവരം അറിയിക്കുകയും, പത്തു മിനിറ്റിനകം കുന്നംകുളത്തു നിന്നും ഫയർ ഫോഴ്‌സ് വന്ന് പശുവിനെ കരയ്ക്ക് കയറ്റുകയും ചെയ്തു.

വാർഡ്‌ മെമ്പറും പഞ്ചായത്ത്‌ വികസന സ്ഥിരം സമിതി ചെയർമാനുമായാ ഹുസൈൻ പുളിയഞ്ഞാലിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. ഫയർ ഫോഴ്‌സ് സംഘത്തിൽ എഫ്. ആർ.ഒ.മാരായ രഞ്ജിത്ത്, സിജോയ്, ബിജോയ്‌, സുമിത്രൻ, ശരത് സ്റ്റാലിൻ, സനിൽ എന്നിവരാണ് ഉണ്ടായിരുന്നത്. നാട്ടുകാരായ രാമകൃഷ്ണൻ,ജസാറുദ്ധീൻ,മണി, കോർമ്മൻ, മനേഷ് എന്നിവരും രക്ഷപ്രവർത്തനത്തിന് ഉണ്ടായിരുന്നു.

കിണറിൽ വെള്ളം ധാരാളം ഉണ്ടായിരുന്നതിനാൽ വീഴ്ചയിൽ പശുവിന് ഗുരുതര പരിക്കുകളൊന്നും പറ്റിയില്ല.

Advertisment