/sathyam/media/post_attachments/dSttRS1HF8YlqoJ81kPO.jpg)
പാലക്കാട്:പാലക്കാട് സാഹിത്യ പരിഷത്തിന്റെ പ്രഥമ സാഹിത്യ പുരസ്കാരം 'യാദാസ്ത് ' എന്ന നോവലിന്റെ രചയിതാവായ ജോർജ് ദാസിന്. പാലക്കാട് ഗസാല ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന സാഹിത്യ സമ്മേളനത്തിൽ വെച്ച് സംഘടനയുടെ ചെയർ പേഴ്സൺ ഡോ. പാർവ്വതി വാര്യർ പുരസ്കാരം സമ്മാനിച്ചു.
25001 രൂപ ക്യാഷ് പ്രൈസും ഫലകവും സാക്ഷ്യപത്രവും അടങ്ങുന്നതാണ് പുരസ്കാരം. പാലക്കാടിന്റെ ചരിത്രാഖ്യായികയായി മാറിയ നോവലാണ് യാദാസ്ത്. കൃഷിയും മിത്തും ചരിത്രവും ആചാരാനുഷ്ഠാനങ്ങളും ഫോക് ലോറും ഇടകലർന്ന പാലക്കാടിന്റെ സംസ്കാരം നോവലിൽ മിഴിവാർന്നു നില്ക്കുന്നു. നോവൽ രചനയ്ക്കായി നടത്തിയ ഗവേഷണ പഠനങ്ങൾ ശ്ലാഘിക്കപ്പെടേണ്ടതു തന്നെയാണ് എന്ന് ഡോ. പാർവ്വതി വാര്യർ പറഞ്ഞു.
കെ.പി. ലോറൻസ് സാഹിത്യ സമ്മേളനം ഉദ്ഘാടനം ചെയ്തു. ശരത് പാലാട്ട്, കിണാവല്ലൂർ ശശിധരൻ, അഡ്വ. നൈസ് മാത്യു, ഈശ്വർ കുമാർ തരവത്ത്, ഗോപിനാഥ് പൊന്നാനി, കെവിആർ മങ്കര, സതീഷ് ചെറുവള്ളി, രാധാകൃഷ്ണൻ കുന്നത്ത്, കല്യാണിക്കുട്ടി രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us