കെ. കൃഷ്ണൻ മാഷിന് പാലക്കാട് ജില്ലാ സാമൂഹ്യ ശാസ്ത്ര കൗൺസിലിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്: പാലക്കാട് റവന്യൂ ജില്ലാ സാമൂഹ്യ ശാസ്ത്ര ക്ലബ് അസോസിയേഷന്റെ ചെയർമാനും പാലക്കാട് ഡിസിഇയുമായ കെ. കൃഷ്ണൻ മാഷിന് ജില്ലാ സാമൂഹ്യ ശാസ്ത്ര കൗൺസിലിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.

Advertisment

പാലക്കാട് ഡി.ഡി.ഇ.ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ  ജില്ലാ സെക്രട്ടറി കെ.ശശീധരൻ, ജോ.സെക്രട്ടറിമാരായ വി.കൃപലജ് കൊല്ലങ്കോട്, രാജേഷ് കെ ചെർപുളശ്ശേരിസബ് ജില്ലാ സെക്രട്ടറിമാരായ  ശാന്തകുമാരി വി.പി. പട്ടാമ്പി, കെ.സി. സുരേഷ് മണ്ണാർക്കാട്, പ്രമീള കെ.ജി. ചിറ്റൂർ എന്നിവരും സന്നിഹിതരായിരുന്നു.

മുൻ വർഷങ്ങളിൽ ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് മികച്ച പിന്തുണ നൽകിയ സബ്ബ് ജില്ലാ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് സെക്രട്ടറിമാർക്കും ജില്ലാ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ മെമന്റോയും സർട്ടിഫിക്കറ്റും ഡി.സി.ഇ. സമ്മാനിച്ചു.

Advertisment