ജോസ് ചാലക്കൽ
Updated On
New Update
/sathyam/media/post_attachments/UJrz8Bz1mjF5bNtKjbBV.jpg)
മലമ്പുഴ: അകത്തേത്തറ ഗ്രാമപഞ്ചായത്ത് ബയോ ഡൈവേഴ്സിറ്റി മനേജ്മെന്റ് കമ്മിറ്റി ഓഫീസിന്റെ ഉത്ഘാടനം അകത്തേത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിത അനന്തകൃഷ്ണനും പ്രകൃതി-പരിസ്ഥിതി-ചരിത്രം-പൈതൃകം വായനശാലയുടെ ഉത്ഘാടനം ബയോ ഡൈവേഴ്സിറ്റി ജില്ലാ കോർഡിനേറ്റർ ബാബു ബോണവെഞ്ചറും നിർവ്വഹിച്ചു.
Advertisment
സംസ്ഥാന ജൈവ വൈവിധ്യ ബോർഡും ബയോ ഡൈവേഴ്സിറ്റി മനേജ്മെന്റ് കമ്മിറ്റി അകത്തേത്തറ ഗ്രാമപഞ്ചായത്തും ചേർന്നു ഒരുക്കുന്ന ഫോറസ്റ്റ് ഫ്രൂട്ട് ഗാർഡൻ പദ്ധതി ലോക ജൈവവൈവിധ്യ ദിനത്തോടനുബന്ധിച്ച് കുന്നംപാറയിൽ തുടക്കം കുറിച്ചു.
പരിപാടികളിൽ വൈസ് പ്രസിഡന്റ് മോഹനൻ, സ്റ്റാൻഡിങ്ങ് കമ്മിറ്റി പ്രസിഡന്‍റുമാരായ മഞ്ജു മുരളി, ഐശ്വര്യ, ബയോ ഡൈവേഴ്സിറ്റി മനേജ്മെന്റ് കമ്മിറ്റി മെമ്പർമാർ അഡ്വ. ലിജോ പനങ്ങാടൻ, സതീഷ് പുളിക്കൽ, സെക്രട്ടറി പ്രീത അനിരുദ്ധ്, വാർഡു മെമ്പർമാര്‍ എന്നിവര്‍ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us